Chapter Title : കണ്ണീർപൂക്കൾ 3
കണ്ണീർപൂക്കൾ 3
Kannir pookkal Part 3 bY AKH | Click Here to read All Parts
300w" alt="" width="701" height="438" />
ഞാൻ നിങ്ങളുടെ AKH. കഴിഞ്ഞ ഭാഗം എല്ലാവർക്കും ഇഷ്ട പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട്.ഈ ഭാഗവും നിങ്ങൾക്ക് ഇഷ്ടപെടും എന്നു വിചാരിക്കുന്നു ,ഞാൻ കഥ തുടരുകയാണു.
ഞാൻ വണ്ടി ഓടിക്കുബോഴും എന്റെ ചിന്ത മുഴുവൻ ആ കുട്ടിയിൽ ആയിരുന്നു, അതിനെ എങ്ങനെ കണ്ടു പിടിക്കാം എന്നായിരുന്നു ചിന്ത ,അപ്പോഴാണ് ഞാൻ അഭിയുടെ കാര്യം ഓർത്തത് , അവനോട് പറഞ്ഞാൽ കണ്ടു പിടിക്കാൻ പറ്റും .അവനു ഇവിടെ കണഷൻസ് ഉണ്ട് . ഞാൻ അത് ആലോചിച്ച് വാസു മാമന്റെ വീടു എത്തി .ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടന്നു അപ്പോഴാണ് ഞാൻ ആ വീട് ശ്രദ്ധിക്കുന്നത് പഴയൊരു ചെറിയ ഓടിട്ട വീട് ഫ്രണ്ടിൽ ഒരു ചെറിയ സിറ്റ്ഒട്ട് രണ്ടു കസെരകൾ കിടക്കുന്നു, സിറ്റ്ഒട്ടിനൊട് ചേർന്ന് ഒരു ചെറിയ അരമതിൽ ,വരുന്ന അതിഥികൾക്ക് അതിൽ ഇരിക്കാനും പറ്റും . ഞാൻ പടിയുടെ അടുത്ത് എത്തിയപ്പോൾ തന്നെ വാസു മാമൻ. പുറത്തേക്കു വന്നു ,എടി ദേ അനിമോൻ വന്നേക്കുന്നു പറഞ്ഞു .
വാസു :കയറി ഇരിക്ക് അനി മോനെ ഞാൻ കയറി ഇരുന്നു ,വാസു മാമനോട് കുറച്ചു സംസരിച്ചു. മാമന്റെ കട റെഡി ആക്കാൻ ആരുടെ കൈയിൽ നിന്ന് കടം വാങ്ങി ഇരുന്നു എന്നും അത് ഇപ്പോൾ തിരിച്ചു കൊടുക്കണം, അതിനാണു എന്റെ കൈയിൽ നിന്നും പൈസ ചോദിച്ചത്.അപ്പോഴേക്കും ഷീബാന്റി വന്നു .വേഷം കണ്ടപ്പോൾ മനസിലായി അടുക്കള പണിയിൽ ആണേന്നു.
ഷീബാന്റി: അനിമോനെ, നിനക്ക് ഇടക്ക് ഒക്കെ ഇങ്ങോട്ട് വന്നൂടെ കുറെ നാളായി നിന്നെ കണ്ടിട്ട് .
ഞാൻ: തിരക്കായിരുന്നു ആന്റി, പുതിയ പ്രോജക്ട് ഒക്കെ ഉണ്ടായിരുന്നു .ഇപ്പോ എല്ലാം ഒരു വിധം ഒക്കെ ആയി ,ആന്റി ദേവു ഇല്ലേ .
ആന്റി: അവൾ കോളേജിലേക്ക് പോയി . ഞാൻ അപ്പോ കൈയിലേ കാശു വാസു മാമനെ ഏൽപ്പിച്ചു .എന്നിട്ട് രണ്ടു കവറും ആന്റിയെയും എൽപിച്ചു, ആന്റി: എന്താ ഇതു . ഞാൻ: അതു ആന്റിക്കും മാമനും ഉള്ള ഡ്രസ് ആണു ,ദേവൂ നും ഉണ്ടായിരുന്നു പക്ഷെ വരണ വഴിക്ക് എനിക്ക് അത് കൈമോശം വന്നു . ആന്റി: ആയോ. അതെന്തു പറ്റി
💬 Comments
View all comments