Chapter Title : കണ്ണീർപൂക്കൾ 3
അവസ്ഥ തന്നെയണെന്നു മനസിലായി അവളും എന്നെ കണ്ട് ഞെട്ടി ഇരിക്കുകയാണു . അവൾ എന്നെ സൂക്ഷിച്ചു നോക്കുന്നത് കണ്ടിട്ട് ആന്റി പറഞ്ഞു ഇതാണു അനി, നീ കണ്ടിട്ടില്ലല്ലോ.
ദേവു :അനിയേട്ടൻ ,[അവളുടെ വയിൽ നിന്നു ശബ്ദം പുറത്തു വന്നിലേങ്കിലും അവൾ പറഞ്ഞത് അതാണെന്നു എനിക്ക് മനസിൽ ആയി .]
ആന്റി: നീന്റെ ഡ്രസിനു എന്തു പറ്റി ദേവു.
ദേവു :അത് ഒരു വണ്ടിയിൽ നിന്ന് ചേളി തെറിച്ചതാ. ആന്റി :അപ്പോ നിനക്ക് കോളേജിൽ പോകണ്ടെ ,ഇന്നു ഹാൾ ടിക്കറ്റ് കിട്ടുന്ന ലാസ്റ്റ് ഡേറ്റ് ആണുന്നു പറഞ്ഞിട്ട്. ദേവൂ: അതു ഞാൻ രമ്യയോട് വാങ്ങാൻ പറഞ്ഞിട്ടുണ്ട് അവൾ കിട്ടിയാൽ വാങ്ങും. ഇനി ഞാൻ എങ്ങനെ പോകാനാ.[ രമ്യയാണു ആ തലതെറിച്ച കൂട്ടുകാരി]
ഞാൻ: ആന്റി ഞാൻ കാരണം ആണു ഇവളുടെ പോക്ക് മുടങ്ങിയത് എന്റെ വണ്ടിയിൽ നിന്നാണു ചേളി തെറിച്ചത് .സോറി ആന്റി . ആന്റി: ആയോ നിന്റെ വണ്ടി ആയിരുന്നോ, എന്നിട്ട് നിങ്ങൾ ക്ക് രണ്ടു പേർക്കും തമ്മിൽ മനസിലായില്ലേ .
ഞാൻ: ഇവളെ ചെറുപ്പത്തിലെ കണ്ടതിൽ പിന്നെ ഇപ്പോഴാണ് കാണുന്നത് , ആന്റി അപ്പോഴാണ് ദേവുന്റെ കയ്യിലേ കവർ കാണുന്നത്. ആന്റി:അതെന്ത മോളെ, ദേവൂ: അനിയേട്ടൻ തന്നത, ചെളി ആയാ ഡ്രസിനു പകരം. ആന്റി എന്റെ മുഖത്ത് നോക്കിയിട്ട് നീ കൊടുക്കാൻ ആഗ്രഹിച്ച് കൊണ്ടുവന്ന ആൾക്ക് തന്നെ കൊടുത്തല്ലോ അതാണു പൊരുത്തം
ദേവൂ :അച്ചൻ ഉണ്ടൊ അമ്മേ. അച്ചന്റെ കൂടെ പോകാം ആയിരുന്നു . ആന്റി: അയോ ,അച്ചനു പൈസ കോടുക്കാൻ പോണം. അതു കേട്ടപ്പോൾ
💬 Comments
View all comments