0%

Chapter Title : കണ്ണീർപൂക്കൾ 3

Author : Akh Read All Parts 246

സ്ഥലകാല ബോധം വരുന്നത് . ദേവൂ: അനിയേട്ടാ എന്താ സംഭവിച്ചത് ഞാൻ പേടിച്ച് പോയി . ഞാൻ: അവന്റെ ചെകിടത്ത് അടിച്ചു ന്നു പറഞ്ഞപ്പോൾ ഞാൻ കരുതി കുറച്ചു ധൈര്യം ഒക്കെ ഉണ്ടെന്ന് .ഇതിപ്പോ രണ്ടും നിന്ന് വിറക്കുക അല്ലേ. ഞാൻ അതും പറഞ്ഞ് കളിയാക്കി . ദേവൂ: ഞാൻ ഇങ്ങനെ ഒക്കെ ഉണ്ടാവും എന്നു കരുതിയില്ല . രമ്യ: ഞാനും പ്രതീക്ഷിച്ചില്ലാ .ഇനി അവരുടെ ശല്യം ഉണ്ടാവില്ലല്ലോ ഭാഗ്യം.എന്നാലും അനിയേട്ടന്റെ ഇടി സൂപ്പർ ആയിരുന്നു .പിന്നെ അനിയേട്ടൻ പറഞ്ഞ ഡയലോഗ് കാര്യം ആയിട്ട് ആണൊ . ഞാൻ: എത് ഡയലോഗ് . രമ്യ: അനിയേട്ടൻ പറഞ്ഞില്ലെ അവരോട് ,ദേവൂ എന്റെ പെണ്ണ് ആണു നോക്കെ , ഇതു കേട്ടപ്പോൾ ദേവൂന്റെ മുഖത്ത് ഒരു നാണം വന്നത് ഞാൻ ശ്രദ്ധിച്ചു.

ഞാൻ: അത് വെറുതെ പറഞ്ഞതാ അവരെ ഒന്നു പറ്റിക്കാൻ പറഞ്ഞതല്ലേ ,ഇനി വേറെ ആരുടെയും ശല്യം ഉണ്ടാവാതിരിക്കാൻ പറഞ്ഞതാ അല്ലാതെ ഒന്നും ഇല്ല .[ ദേവൂനെ എനിക്ക് ഇഷ്ടം ആണെങ്കിലും ആ നേരത്ത് അങ്ങനെ പറയാൻ ആണു തോന്നിയത് ,അവൾ എന്നെ എങ്ങനെയാണു കണ്ടിരിക്കുന്നത് എന്ന് അറിയില്ലല്ലോ ] ഇതു കേട്ടപ്പോൾ ദേവൂന്റെ മുഖം ആകെ മാറി. ദേവൂ ദേഷ്യത്തോടെ അനി ചേട്ടാ വാ നമ്മുക്ക് പോകാം ഇപ്പോ തന്നെ വൈകി, ഞാൻ: എന്നാ വാ നമ്മുക്ക് പോകാം . രമ്യ ഞങ്ങൾ പോകട്ടെ ' രമ്യ: ശരി ഞാനും ഇറങ്ങുകയാ . ഞാൻ വണ്ടിയേടുത്തു ദേവൂ പുറകിൽ കയറി എന്റെ തോളിൽ കൈ പിടിച്ച് ഇരുന്നു,

വണ്ടി ഓടിക്കുമ്പോഴും എന്റെ മനസിൽ ആ കാര്യം ആയിരുന്നു. ഞാൻ അത് പറഞ്ഞത് അവൾക്ക് ഇഷ്ട പെട്ടില്ലാ ന്നു തോന്നുന്നു അതല്ലേ അവൾക്ക് ദേഷ്യം വന്നത്. ഇനി ശരിക്കും അവൾ ക്ക് എന്നെ ഇഷ്ടമാണൊ ? എന്ന ചിന്ത എന്നെ അലട്ടി കൊണ്ടിരുന്നു .അവളോട് ചോദിക്കണൊ വേണ്ടയോ എന്ന ചിന്ത കോണ്ട് ,എനിക്ക് ഒന്നും സംസാരിക്കാൻ പറ്റിയില്ല ,ഏതാണ്ടു ഇതേ അവസ്ഥ തന്നെ ആണേന്നു തോന്നുന്നു ദേവൂന് അവളും ഒന്നും മിണ്ടിയില്ല . ഇതോക്കെ ആലോച്ചിച്ച് അവളുടെ വീട് എത്തി ,

ഞാൻ വണ്ടി നിർത്തി അവൾ ഇറങ്ങി വീട്ടിലോട്ട് നടന്നു ,അവൾ ഒന്നും പറഞ്ഞില്ല ,എനോട് വീട്ടിൽ കയറിയിട്ട് പോകാനും പറഞ്ഞില്ല . ഞാൻ: ദേവൂ ഞാൻ പോണു ,ആന്റി

💬 Comments

View all comments