Chapter Title : കണ്ണീർ 4 [ചെളിപുരണ്ട കഥകൾ]
നിന്ന് തന്നെ ഇറങ്ങി ഓടാൻ തോന്നി. പെട്ടന്ന് വാതിലിൽ ആരോ തട്ടി.
ജെസ്സി : "അജ്മൽ, വാതിൽ തുറക്ക്. ഇത് ഞാനാണ്. "
അജ്മൽ പോയി വാതിൽ തുറന്നു.
ജെസ്സി : "നീ ഇന്ന് മുഴുവൻ ഒന്നും കഴിക്കാതെ ഇതിനകത്ത് ഇരിക്കുവായിരുന്നോ? അത് അത്ര നല്ലത് അല്ല. ഇത് ഞാൻ നിന്റെ ഡോക്ടർ എന്ന നിലക്ക് പറയുന്നതാണ്. തല്ക്കാലം നീ ഈ ജ്യൂസ് കുടിക്ക് "
ജെസ്സി അവളുടെ കയ്യിലെ ജ്യൂസ് അവനു നൽകി. അജ്മലിന് നന്നായി വിശക്കുന്നുണ്ടായത് കൊണ്ട് അവൻ അത് വാങ്ങി കുടിച്ചു.
ജെസ്സി : "ഇനി സംസാരിക്കാം. നിന്നോട് ഞാൻ പൂർണിമയെ പാട്ടി പറയാൻ മറന്നു. എന്റെ ജീവിതത്തിലെ ഏറ്റവും പ്രദാനം ഉള്ള വ്യക്തി ആണ്. അവൾ നിന്നെ ഒന്നും ചെയ്യാൻ പോകുന്നില്ല. നീ വെറുതെ പേടിക്കല്ലേ."
അജ്മൽ ഒന്നും മിണ്ടിയില്ല.
ജെസ്സി : "നീ തല്ക്കാലം ഇന്ന് നടന്നത് ഒക്കെ മറന്നേക്ക്. അവൾക്ക് നിന്റെ ഫോട്ടോ കണ്ടപ്പോൾ തൊട്ട് നിന്നെ നേരിട്ട് കാണാൻ ആഗ്രഹം ആയിരുന്നു. അവൾ ഒരു കാര്യം ചോദിച്ചാൽ ഇല്ല എന്ന പറയാൻ എനിക്ക് പറ്റില്ല. അത് കൊണ്ട് നീ നിന്റെ സൗന്ദര്യം ഒന്ന് അവളെയും കൂടെ കാണിക്ക്. "
അജ്മൽ : "മാഡം എന്നെ ഉപയോഗിക്കുകയാണോ?"
ജെസ്സി : "ഞാൻ ഇപ്പോഴും നിന്നെ സഹായിക്കാനേ ശ്രമിച്ചിട്ടുള്ളു. നീ കടന്ന് പോയ അതെ പ്രശ്നത്തിൽ കൂടി കടന്നു പോയ പലരും ഈ ലോകത്ത് ഉണ്ടാകും. നിന്നെ സഹായിച്ച രീതികൾ അവരെയും സഹായിച്ചേക്കാം. അത് കൊണ്ട് എനിക്ക് ഈ റിസർച്ച്
💬 Comments
View all comments