Chapter Title : കണ്ണീർ 4 [ചെളിപുരണ്ട കഥകൾ]
പൂർത്തിയാക്കിയേ പറ്റു. ഉദാഹരണത്തിന് ഇന്ന് രാവിലെ തന്നെ മുംബൈയിൽ ജോലി ചെയ്യുന്ന ഒരു പെൺകൊച്ച് വിളിച്ചിരുന്നു. അവളുടെ boyfriend ന് ഒരു ട്രോമക്ക് ശേഷം നിന്നെ പോലെ തന്നെ ആരോടും സംസാരിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. അവരെ ഒക്കെ ഹെല്പ് ചെയ്യാൻ പറ്റിയാൽ നല്ല കാര്യം അല്ലെ? അജ്മൽ അതിന്റെ ഭാഗം ആകുന്നതിൽ അഭിമാനിക്കുക അല്ലെ വേണ്ടത് ? "
അജ്മൽ ഒന്നും മിണ്ടിയില്ല. ജെസ്സി അവളുടെ കയ്യിൽ ഉണ്ടായിരുന്ന car key. അവന്റെ കയ്യിൽ വച്ച്.
ജെസ്സി : "ഇനിയും നിനക്ക് ഞാൻ നിന്നെ ഉപയോഗിക്കുന്നതായിട്ട് തോന്നുന്നെങ്കിൽ എങ്ങോട്ടാ എന്ന് വച്ചാൽ പൊയ്ക്കോ. തിരിച്ചു വരണം ഇനിയും ഇല്ല."
അജ്മൽ എന്തോ ദേഷ്യവും സങ്കടവും എല്ലാം കലർന്ന ഒരു മാനസികാവസ്ഥയിൽ അവിടെ നിന്ന് ഇറങ്ങി. പൂര്ണിമായും ജെസ്സിയും അവൻ കാർ എടുത്ത് പോകുന്നതും നോക്കി വീടിന് മുമ്പിൽ നിന്നു.
പൂർണിമ : "അവൻ തിരിച്ച വരുമോ?"
ജെസ്സി : "വരും "
***************************
അജ്മൽ രാഹുലിന്റെ വീട്ടിൽ എത്തി കാറിൽ നിന്ന് ഇറങ്ങി. രാഹുൽ വീടിനു മുമ്പിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു.
രാഹുൽ : "എന്താ അജ്മലേ ഒരു മുന്നറിയിപ്പും ഇല്ലാതെ? "
അജ്മൽ : "എടാ... ഞാൻ ജെസ്സി മാഡവും ആയിട്ട് ചെറിയ വഴക്ക് ആയി. അങ്ങനെ ഇറങ്ങി പോന്നത് ആണ്."
രാഹുൽ : "എന്താ ഉണ്ടായത്?"
അജ്മൽ : "ഞാൻ അകത്തു കേറിക്കോട്ടെ? കുറച്ച നേരം ഒന്ന് തനിച്ചിരിക്കണം."
രാഹുൽ : "അതിനെന്താ, കേറിവാ "
അജ്മൽ വീടിനകത്ത് കയറി ബെഡ്‌റൂമിൽ പോയി ഇരുന്നു. ഭാഗ്യ
💬 Comments
View all comments