Chapter Title : കന്യകൻ 1 [Sorrow]
"
"മ്മ് "
ഇത്രയും പറഞ്ഞു അരച്ച് കൊണ്ടിരുന്ന പാത്രം താഴെ വച്ചു അവൾ എഴുന്നേറ്റു നിന്ന്
"ഇപ്പൊ തൂങ്കിക്കോ കുറച്ചു കഴിഞ്ഞു ഈ മരുന്ന് റെഡി ആകും അപ്പൊ ഞാൻ വന്നു എഴുന്നേൽപ്പിക്കാം
"ആ ഓക്കേ, കാർത്തി ഒരു സംശയം"
"എന്താ..?"
"നിങ്ങക്ക് എങ്ങനെ ഇംഗ്ലീഷ് അറിയാം..?"
"ഇങ്കെ ഇരുന്ത് ഏകപ്പെട്ട നാട്ടുകളിലേക്ക് വഴി ഇരുക്ക് അനാ അതു ഞങ്ങള്ക്ക് മട്ടും താ തെരിയും അതിലൂടെ പോയി പഠിച്ചു തിരിച്ചു വന്നവർ എല്ലാം ഇവിടെ ഉണ്ട് അതിൽ ഉള്ളവർ ഇവിടെ പള്ളിക്കൂടത്തിൽ പഠിപ്പിക്കുന്നുമുണ്ട്. ഞങ്ങള്ക്ക് പുറം ലോകമായി ബന്ധം ഇല്ലാത്തത് ഞങ്ങൾ തീരുമാനിച്ചിട്ടാണ് അല്ലാതെ മുടിയതിനാലെ ഇല്ലേ "
"ഓക്കേ... ബൈ.."
ഞാൻ ചെറിയ ഒരു ചിരി കൊടുത്തു. ചെറുതായി മയക്കം വീണ്ടും വരുന്നുണ്ട് അവൾ ദേഹത്തു പുരട്ടിയ മരുന്നിന്റെ മണം കൊണ്ടാണെന്നു തോന്നുന്നു.
"ഇപ്പൊ ഉറങ്ങിക്കോ ഞാൻ വന്നു വിളിക്കാം ഒരു മരുന്ന് കൂടെ കഴിക്കണം "
അതും പറഞ്ഞു അവൾ പുറത്തേക്കു പോയി ഓല കൊണ്ടുള്ള വാതിൽ പഴയതു പോലെ തിരിച്ചു വക്കുന്നത് കണ്ടു കൊണ്ടിരിക്കുമ്പോൾ കണ്ണിൽ ഇരുട്ട് കയറി...
പിന്നെ കണ്ണ് തുറക്കുന്നത് ആരോ എന്നെ കുലുക്കി വിളിക്കുന്നത് കേട്ടാണ് നോക്കുമ്പോൾ വേറെ ആരും അല്ല കാർത്തി തന്നെ ആണ്.
"നന്നായിട്ടു ഉറങ്ങിയോ...?"
"ഹാ.... എന്തു മരുന്ന തേച്ചിട്ടു തന്നു പോയെ.."
ഞാൻ ഉറക്കപ്പിച്ചോടെ ചോദിച്ചു ഇപ്പോഴും കണ്ണ് ശെരിക്കു പിടിക്കുന്നില്ല ഒരു മങ്ങൽ ആണ് അതും അല്ല നന്നായിട്ടു തലകനവും തോന്നുന്നുണ്ട് എന്റെ ചോദ്യം ചോദ്യം കേട്ടവൾ കുണുങ്ങി ചിരിക്കുന്നുമുണ്ട്.
💬 Comments
View all comments