Chapter Title : കന്യകൻ 1 [Sorrow]
രസം എന്നാൽ അതെല്ലാം നോട്ടീസ് ചെയ്യാൻ തുടങ്ങിയത് വയറു ഒരു വിധം നിറഞ്ഞു വന്നു കഴിഞ്ഞപ്പോൾ ആണെന്ന് മാത്രം. ഞാൻ കഴിക്കുന്നതിനു അനുസരിച്ചു അവൾ വീണ്ടും വിളമ്പുന്നുണ്ട് ഞാൻ മതി എന്ന് പറഞ്ഞിട്ടും നിർബന്ധിപ്പിച്ചു വീണ്ടും കുറെ കഴിപ്പിച്ചു അവസാനം കണ്ണിൽ നോക്കി കെഞ്ചിയപ്പോ ആണ് ഒരു മൺപാത്രത്തിൽ കൈ കഴുകാൻ വെള്ളം തന്നത്.
അതും കഴുകി വെള്ളവും കുടിച്ചു കഴിഞ്ഞപ്പോൾ വയറ്റിൽ ഒരിറ്റു സ്ഥലം ഇല്ലാതായി എല്ലാം കഴിച്ചു കഴിഞ്ഞും അവിടെ തന്നെ ഇരുന്നു.
അവൾ ഓരോ പാത്രങ്ങൾ ആയി അവളുടെ വീട്ടിൽ കൊണ്ട് വച്ചു കൊണ്ടിരുന്നു അവസാനം ഒരു പാത്രം ബാക്കിയായി അതിൽ അവൾ നേരത്തെ അരച്ച് കൊണ്ടിരുന്ന മരുന്ന് ആണ് ഊറാൻ വച്ചതാണെന്നു തോന്നുന്നു കറുത്ത കളറിൽ ഒരു വെള്ളം അതിൽ അങ്ങനെ കിടപ്പുണ്ട് അതു കുടിക്കാൻ ആകല്ലേ എന്ന് ഞാൻ മനസ്സിൽ ആഗ്രഹിച്ചു അവസാന പാത്രവും കൊണ്ട് വച്ചു തിരിച്ചു വന്ന അവൾ ഓല വാതിൽ അടച്ചു എന്റെ അടുത്ത് വന്നു. "കേറി കിടക്ക് മരുന്ന് ഇറുക്ക് ഇതു കുടിച്ച അപിടിയെ തൂക്കം വന്തിടും " "ഇത് കുടിക്കാനാണോ..?" പെട്ടെന്ന് ചോദിച്ചപ്പോ എൻറെ ശബ്ദത്തിലെ പേടി എനിക്ക് മറക്കാനായില്ല അതു കേട്ടു അവൾ സാഹതാപതിൽ ഒരു ചിരി തന്നു. "ആമ... ഇത് നല്ല മരുന്ന ഇത്രയും ദിവസം നീ ഇത് തന്നെയാ കുടിച്ചിട്ടിരുന്തേ.. അനാ ഇപ്പൊ ബോധം ഇറുക്കത്തിനാലെ......" "ഉള്ളതോണ്ട്...?" "ഒന്നുമില്ല കേറി കിടക്ക് " ഫുഡ് തന്നത് കൊണ്ട് എനിക്കവളോട് കുറച്ചു ബഹുമാനം എല്ലാം ഉണ്ട് ഇപ്പൊ, അതുകൊണ്ട് മറുതൊന്നും
💬 Comments
View all comments