0%

Chapter Title : കരാർ 3 [Danmee] [ഫീൽഗുഡ് വേർഷൻ]

Author : danmee Read All Parts 275

നോക്കി അവൾ എന്നെ തന്നെ നോക്കി നിൽക്കുക ആണ്‌. ഞാൻ അവളുടെ അടുത്തേക്ക് നടന്നു.

" കെട്ടാൻ പോകുന്ന പെണ്ണോ...... അങ്ങനെ പറഞ്ഞല്ലല്ലോ  നീ എന്നെ ഇവിടെ നിന്ന് ഇറക്കിയത് "

" അങ്ങനെ പറഞ്ഞില്ല .....പക്ഷെ  അതാണെന്റെ ഉദ്ദേശം..... അതിന് വേണ്ടി പ്രവർത്തിക്കുകയും  ചെയ്യും..... നീ എന്ന് സമ്മദിക്കുന്നോ അന്ന് നമ്മുടെ വിവാഹം"

" ഞാൻ സമ്മതിച്ചില്ലെങ്കിലോ "

" നേരത്തെ പറഞ്ഞത് പോലെ  നിന്റെ കൂടെ തന്നെ ഞാൻ കാണും...... പിന്നെ നിന്റെ സമ്മതത്തിന് വേണ്ടി ഞാൻ കത്തിരിക്കും "

അപ്പോൾ എന്റെ ഫോൺ റിങ് ചെയ്തു.. ലീന ചേച്ചി ആയിരുന്നു.ഞാൻ ഫോൺ എടുത്തു.

" ഹലോ "

" ഹലോ മോനെ  പണി ഒക്കെ കഴിഞ്ഞു  ഞാൻ പോട്ടെ "

" ഹാ ചേച്ചി  ഡോർ അടച്ചിട്ടു പൊക്കൊളു ഞാൻ ഉടനെ എത്തും.............. അല്ലെങ്കിൽ  വേണ്ട  ചേച്ചി..... എന്റെ റൂം ഒന്ന് ക്ലീൻ ചെയ്യ് "

" മോന്റെ റൂമോ "

" അതെ  .........

അതിനകം മൊത്തം അലങ്ങോലം ആയി കിടക്കുക ആണ്‌.... പിന്നെ  ആ ബെഡ് ഒഴിച്ചു അതിനകത്ത് ഉള്ളത് എല്ലാം പിന്നാംപുറത്തിട്ട് കത്തിക്ക് അത് എത്ര വില കൂടിയത് ആണെങ്കിലും...... പിന്നെ ഞാൻ വന്നിട്ട് പോയാൽ മതി "

ഞാൻ ഫോൺ കട്ട്‌ ചെയ്ത് നന്ദനയെ നോക്കി.

" അതെന്താ കത്തിക്കാൻ പറഞ്ഞത് "

" നീ നിന്റെ പാസ്റ്റ് മുഴുവൻ ഉപേക്ഷിച്ചു അല്ലെ എന്റെ കൂടെ വരുന്നത് .... അപ്പോൾ ഞാനും എന്റെ പാസ്റ്റ് ക്ലീൻ ആക്കാം എന്ന് വിചാരിച്ചു "

" നിന്റെ കൂടെ വരുന്നന്നോ "

" നീ എന്തക്കെ പറഞ്ഞാലും നമ്മൾ ഇപ്പോൾ പോകുന്നത് എന്റെ വീട്ടിലോട്ട് ആണ്‌ "

ഞാൻ അവളുടെ കയ്യിൽ പിടിച്ചു കാറിനടുത്തേക്ക് നടന്നു.

" എന്റെ അനുവാദം ഇല്ലാതെ എന്റെ ദേഹത്ത് തൊടാൻ ഞാൻ ആരെയും അനുവദിക്കാറില്ല "

" ഓഹ് ...  സോറി "

ഞാൻ അവളുടെ കയ്യ് വിട്ട് മുന്നിലേക്ക് നടന്നു. അപ്പോൾ എന്റെ പിന്നാലെ

💬 Comments

View all comments