0%

Chapter Title : കരാർ 3 [Danmee] [ഫീൽഗുഡ് വേർഷൻ]

Author : danmee Read All Parts 268

ചേച്ചി "

" മോനെ ഇത്‌ നോക്കിയേ .... ഇവിടെ നിന്നിരുന്ന പെങ്കോച്ചിന്റേത്  ആണെന്ന് തോന്നുന്നു. "

ഞാൻ നിട്ടിപിടിച്ച അവരുടെ കയ്യിലേക്ക് നോക്കി. ഞാൻ നന്ദനക്കായി വാങ്ങിയ മോതിരം . എരിതീയിൽ എന്ന ഒഴിച്ചത് പോലെ ആയി എന്റെ അവസ്ഥ. എന്റെ കണ്ണുകൾ നിറഞ്ഞു. ഞാൻ അവരുടെ കയ്യിൽ നിന്നും വാങ്ങി കൊണ്ട് പറഞ്ഞു.

" ഇത്‌ അവളുടേത് അല്ല ചേച്ചി "

" മോനെ..... ഇത്‌ അവളുടേത് അല്ലെങ്കിൽ  ഇത് പോലെ ഒന്ന്  അവൾക്ക്  വാങ്ങി കൊടുത്തൂടെ.............. നിങ്ങൾ  തമ്മിൽ നല്ല ചേർച്ച ആയിരുന്നു..... നല്ല കൊച്ച മോനെ അത്.... ഞാൻ ഇന്നും ഇന്നലെയും ഒന്നും അല്ലല്ലോ ആളുകളെ കാണാൻ തുടങ്ങിയത് "

ചേച്ചി പിന്നെയും എന്തെക്കെയോ പറഞ്ഞു .

അപ്പോഴാണ് മുകളിൽ എന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ടത്. ഞാൻ പതുക്കെ എഴുന്നേറ്റ് മുകളിൽ ചെല്ലുമ്പോയേക്കും അത് കട്ട്‌ ആയി.  ജോൺ ആയിരുന്നു. ഞാൻ തിരിച്ചു വിളിക്കാൻ തുടങ്ങുമ്പോൾ വീണ്ടും കാൾ വന്നു.

" ഡാ നീ എവിടെയാ "

" വീട്ടിൽ ഉണ്ടെടാ "

" ഡാ നമ്മുക്ക് ഒരു ലോങ്ങ്‌ ഡ്രൈവ് പോയാലോ "

" എവിടേക്ക് "

" അതെക്കെ ഉണ്ട്  നീ ഫ്രീ ആണെങ്കിൽ നമുക്ക് ഇപ്പോൾ തന്നെ പോകാം "

" ഡാ എവിടേക്ക്  നീ എന്താ പറയുന്നത് "

" ഡാ നന്ദന എവിടെ ഉണ്ടെന്ന് കണ്ടുപിടിച്ചു "

അവൻ അത് പറയുമ്പോൾ എനിക്ക് എന്റെ ജീവൻ തിരിച്ചു കിട്ടിയത് പോലെ തോന്നി.

" എവിടെ ഉണ്ട് അവൾ..... അവളെ കണ്ട് പിടിക്കാൻ ഒരു വഴിയും ഇല്ലെന്നല്ലേ നീ പറഞ്ഞത്. "

" അതക്കെ ഉണ്ടടെ.........  ഞാൻ നിന്റെ വീട്ടിലേക്ക് വന്നുകൊണ്ട് ഇരിക്കുക ആണ്‌  നമുക്ക് ഇപ്പോൾ തന്നെ തിരിക്കാം "

അവൾ എവിടെ ഉണ്ടെന്നോ എങ്ങനെ കണ്ട് പിടിച്ചെന്നോ പറയാതെ അവൻ ഫോൺ കട്ട്‌ ചെയ്തു. എനിക്ക് എന്റെ പഴയ ഉന്മേഷം തിരിച്ചു കിട്ടിയത് പോലെ തോന്നി ഞാൻ റെഡി ആകുമ്പോൾ തന്നെ തഴെ

💬 Comments

View all comments