Chapter Title : കരാർ 3 [Danmee] [ഫീൽഗുഡ് വേർഷൻ]
അവന്റെ വണ്ടിയുടെ ശബ്ദം കെട്ടു.
ഞാൻ അവന്റെ അടുത്തേക്ക് ഓടി.
" ഡാ എവിടെ ഉണ്ട് അവൾ . അവളെ ഫോണിൽ കിട്ടിയോ "
"നീ നിന്റെ വണ്ടി എടുക്ക് എന്റെതിൽ പോയാൽ ചിലപ്പോൾ അവളെ മിസ്സാഗും"
അവൻ ഒരു വഷളൻ ചിരിയോടെ പറഞ്ഞു.
ഞാൻ എന്റെ വണ്ടിയുടെ അടുത്തേക്ക് ഓടുകആയിരുന്നു.
"മോനെ "
ഞാൻ കാറിൽ കയറിയപ്പോൾ പിന്നിൽ നിന്നും ലീന ചേച്ചി വിളിച്ചു.
" ചേച്ചി കഴിഞ്ഞെങ്കിൽ പൊക്കോ......... അല്ലെങ്കിൽ വേണ്ട വിട് മൊത്തത്തിൽ ഒന്ന് അടിച്ചു വരിക്കോ "
അപ്പോയെക്കും ജോൺ വന്ന് കാറിൽ കയറിയിരുന്നു. ഞാൻ കാർ മുന്നോട്ട് എടുത്തു. "ഡാ എവിടെയാ പോണ്ടേ...... നീ എന്താ ഒന്നും പറയാത്തത്
നീ അവൾ ഉള്ള സ്ഥാലം എങ്ങനെ അറിഞ്ഞു. "
" ഈ ജോൺ വിചാരിച്ചാൽ നടക്കാത്തത് ഒന്നും ഇല്ല "
" ഇരുന്ന് കഥപ്രസംഗം നടത്താതെ പറയടാ "
" ഡാ ഇന്നലെ വൈകിട്ട് എന്നെ അങ്കിൽ വീണ്ടും വിളിച്ചിരുന്നു....... നീ അങ്ങേരെ നേരിട്ട് വിളിച്ചത് അല്ലെ നിന്നെപ്പോലൊരു വൻബൻ സ്രാവിനെ വിട്ട് കളയണ്ട എന്നുകരുതി എന്നെ വിളിച്ചു. എനിക്ക് കമ്മീഷൻ തരാം എന്നെക്കെ പറഞ്ഞു....... അങ്ങനെ നമ്മൾ കുറെ നേരം സംസാരിച്ചപ്പോൾ ആണ്.... അന്ന് നന്ദനയെ നിന്റെ വീട്ടിൽ വെച്ച് കണ്ട കാര്യം അയാളോട് പറഞ്ഞത്. അയാൾക്ക് വേണ്ട ഡീറ്റെയിൽസ് കിട്ടി എന്നും പറഞ്ഞു അങ്ങേര് ഫോൺ വെച്ചു......പിന്നെ കുറച്ച് കഴിഞ്ഞു അയാൾ വീണ്ടും വിളിച്ചു.... രണ്ട് ദിവസം മുൻപ് അവളെ സിറ്റിയിൽ കണ്ടവർ ഉണ്ടെന്നും പറഞ്ഞ്.....പിന്നെ അവൾ എങ്ങോട്ടാ പോയതെന്ന് നാളെ ഉച്ചക്ക് മുൻപ് പറയാം എന്ന് പറഞ്ഞു ഫോൺ വെച്ചു. ഇപ്പോൾ കുറച്ചു മുൻപേ അവളുടെ ലൊക്കേഷൻ കിട്ടി എന്നും പറഞ്ഞു അയാൾ വിളിച്ചിരുന്നു."
" എന്നിട്ട് അയാൾ എന്താ പറഞ്ഞത് "
" നിന്നെ ഇത്ര എക്‌സയിറ്റ് ഞാൻ നുമ്പ് കണ്ടിട്ട് ഇല്ല "
" ഓഹ്.... നീ പറ "
" ഡാ കേരള തമിഴ് നാട് ബോർഡറിൽ ഒരു പഴയ വീട്ടിൽ ഉണ്ട്
💬 Comments
View all comments