0%

Chapter Title : കരാർ 3 [Danmee] [ഫീൽഗുഡ് വേർഷൻ]

Author : danmee Read All Parts 271

അവൾ......  ഇതാ അഡ്രെസ്സ് "

അവൻ ഫോൺ എന്റെ നേർക്ക് നീട്ടികൊണ്ട് പറഞ്ഞു. ഞാൻ ഫോൺ വാങ്ങി നോക്കി.

" പിന്നെ അവൾ ചിലപ്പോൾ വല്ല ക്ലൈന്റന്റെയും കൂടെ ആയിരിക്കും...... പക്ഷെ  അവളെ കോണ്ടാക്ട് ചെയ്യാൻ വേറെ വഴി ഇല്ലാത്തത് കൊണ്ട ഇപ്പോൾ തന്നെ പോകാം എന്ന് പറഞ്ഞത്. "

അവളുടെ അഡ്രെസ്സ് കണ്ടതും ഞാൻ ആക്‌സിലേറ്ററിൽ ചവിട്ടി പിടിച്ചു വണ്ടി പറത്തി.

കുറെ നേരത്തെ ഡ്രൈവിന് ശേഷം  ഞങ്ങൾ ആ അഡ്രെസ്സിന് അടുത്തെത്തി.

അവൾ ഉണ്ടെന്ന് കരുതുന്ന വീടിന് മുന്നിൽ  വണ്ടി നിർത്തി. ഞാൻ കാറിൽ നിന്നും ഇറങ്ങി. എന്റെ കൂടെ ഇറങ്ങിയ ജോൺനെ ഞാൻ തടഞ്ഞു.

" നീ ഇവിടെ നിൽക്ക് ഞാൻ പോയിട്ട് വരാം "

അവൻ കാറിലേക്ക് തന്നെ തിരിച്ചു കയറി ഇരുന്നു. ഞാൻ ആ വീടിന്റെ ഗെറ്റ് തുറന്ന് ഉള്ളിലേക്ക് കയറി. അതൊരു പഴയ വിട് ആയിരുന്നു. ഞാൻ കോളിങ് ബെൽ അമർത്തി. കുറച്ച് കഴിഞ്ഞു അകത്ത് അനക്കം കേട്ടു. അവളുടെ കാലൊച്ച വാതിലിനു അടുത്തെത്തുന്നത് ഞാൻ അറിഞ്ഞു.

വാതിൽ തുറന്ന അവളെ  കണ്ട ഞാൻ ഒരുനിമിഷം അനക്കമില്ലാതെ നിന്നു. അവളുടെ മുഖത്ത് ചെറിയ ക്ഷീണം ഉണ്ട് എങ്കിലും യാതൊരു മേക്കപ്പും ഇല്ലാതെ അവളുടെ മുഖത്തിനു കൂടുതൽ ഐശ്വര്യം തോന്നി.

" നമ്മുടെ കരാർ ഒക്കെ അവസാനിച്ചത് അല്ലെ..... കാർത്തി പോക്കേ "

അവൾ വാതിൽ അടക്കാൻ ഒരുങ്ങി.

"എനിക്ക് സംസാരിക്കണം "

ഞാൻ വാതിലിൽ കടന്ന് പിടിച്ചു കൊണ്ട് പറഞ്ഞു.

" ഞാൻ ഒരു ക്ലയിന്റന് തന്നെ അടുപ്പിച്ചു ഡേറ്റ് കൊടുക്കാറില്ല ...... പ്ലീസ് കാർത്തി പോകു "

ഞാൻ അവൾ പറഞ്ഞത് ഒന്നും ശ്രെദ്ധിക്കാതെ അവളെ മറികടന്ന് ആ വീടിനുള്ളിൽ കയറി അവിടെ കിടന്ന ഒരു കസേരയിൽ ഇരുന്നു.

" എന്താ നിന്റെ ഉദ്ദേശം "

അൽപ്പം ഗൗരവത്തിൽ തന്നെ അവൾ ചോദിച്ചു.

" നീ എവിടെ ഇരിക്ക് എനിക്ക് സംസാരിക്കണം "

" നീ എന്താ പറയാൻ പോകുന്നത് എന്ന് എനിക്ക് അറിയാം  കാർത്തി........ അത് വേണ്ട

💬 Comments

View all comments