0%

Chapter Title : കരാർ 3 [Danmee]

Author : danmee Read All Parts 825

കുഞ്ഞിനെ വേണം .... പക്ഷെ ആ കുഞ്ഞിന്റെ ജീവിതത്തിൽ നീ വേണ്ട "

" കാർത്തിക്ക്  പ്ലീസ്..... ഇത്‌ ക്രൂരത  ആണ്‌  "

" എനിക്കും ഇതിനോട് താല്പര്യം ഇല്ല ....... ഞാൻ ഒരുപാട് ആലോചിച്ചു എടുത്ത തീരുമാനം ആണ്‌ ഇത്‌..... നിന്റെ തൊഴിൽ ഇത്‌ അല്ലായിരുന്നു എങ്കിൽ.  ഒരു ബേബി സിറ്റർ ആയിട്ടെങ്കിലും കുഞ്ഞിനെ കാണാൻ ഞാൻ സമ്മതിച്ചേനെ............. എനിക്കും വേറെ വഴി ഇല്ല  നീ ഒപ്പിടു  അല്ലെങ്കിൽ അബോർഷൻ ആണ്‌  എനിക്കും നിനക്കും ഈ കുഞ്ഞിനും നല്ലത്........ എന്റെ കുട്ടികാലം ഞാൻ വെറുക്കുന്ന ഒന്നാണ്  നീ എന്റെ കുഞ്ഞിന് ജന്മം  നൽകിയാൽ  എന്നെകൾ  മോശം  അയ  ഒരു കുട്ടികാലം ആയിരിക്കും എന്റെ കുഞ്ഞിനും  ...... നീ തന്നെ ആലോചിച്ചു നോക്ക്.......... പിന്നെ  ഞാൻ വേണം എങ്കിൽ നിനക്ക് ഒരു ഉറപ്പ് കൂടി തരാം  എവിടെയോ അല്ലെങ്കിൽ മറ്റേതെങ്കിലും വെളിരാജ്യത്ത് ആയിരിക്കും ഞാൻ എന്റെ കുഞ്ഞിനെ വളർത്തുക  അവിടെ വന്ന് കുഞ്ഞിനെ കാണാൻ നിനക്ക് അവസരം തരാം "

" ഇത്‌ ഞാൻ ഒപ്പിട്ടാൽ  നിയമപരമായി  എന്റെ കുഞ്ഞിന്റെ മേൽ എനിക്ക് ഒരു അവകാശവും ഇല്ലാതാവും. ഞാൻ ആണ്‌ അവന്റ അമ്മ എന്ന് പോലും പറയാൻ പറ്റാതെ ആവും "

" അതാണ് ഈ കുഞ്ഞിന് നല്ലത് "

കുറച്ച് നേരം അവൾ എന്തോ ആലോജിച്ചിരുന്നു. അത് കയിഞ്ഞ് അവൾ ആ പേപ്പറുകളിൽ  ഒപ്പ് വെച്ചു. എനിക്ക് ചെറിയ ഒരു ആശ്വാസം ആയി.

" ഇന്ന് മുതൽ  പ്രേസവം വരെ നീ എന്റെ സംരക്ഷണത്തിൽ ആയിരിക്കും......

💬 Comments

View all comments