Chapter Title : ?കരിനാഗം 3 [ചാണക്യൻ]
സംഹാര രൂപം കണ്ട് അവൾ പോലും കിടുകിടാ ഭയന്ന് വിറച്ചുകൊണ്ട് കണ്ണുകൾ ഇറുകെ പൂട്ടി.
റൂമിലെ വാതിലിൽ ആരൊക്കെയോ ശക്തിയിൽ കൊട്ടുന്നതും പുറത്തു നിന്നുമുള്ള ഒച്ചപ്പാടുകളും അവൾക്ക് കേൾക്കാമായിരുന്നു.
എങ്കിലും കണ്ണു തുറക്കാൻ മാത്രം ധൈര്യം അവളിൽ അവശേഷിച്ചിരുന്നില്ല.
മഹി പല്ലിറുമ്മിക്കൊണ്ട് വാതിൽ ശക്തിയിൽ വലിച്ചു തുറന്നു.
അപ്പോഴേക്കും കാര്യമെന്താണെന്നുള്ള വ്യഗ്രതയിൽ റൂമിനുള്ളിലേക്ക് അവർ ഇടിച്ചു കയറി.
ഒരു പറ്റം സ്ത്രീകളുടെ ഇരമ്പൽ അവിടമാകെ നിറഞ്ഞു.
തറയിൽ മദ്യത്തിൽ കുളിച്ചു കിടക്കുന്ന മാർവാടിയെ കണ്ട് അവർ ഭയന്നു വായ് പൊത്തി.
അരികിൽ നിൽക്കുന്ന മഹിയെയും റൂമിന്റെ ഓരത്ത് കൂനി കൂടിയിരിക്കുന്ന അങ്കിതയെയും അവർ മാറി മാറി തുറിച്ചു നോക്കി.
ഈ സമയം ചാന്ദ്നി ദീദി മുകൾ നിലയിൽ നിന്നുമുള്ള ഒച്ചപ്പാട് കേട്ട് അങ്ങോട്ടേക്ക് കുതിച്ചെത്തി.
മദ്യത്തിൽ നീരാടിക്കൊണ്ടിരിക്കുന്ന അയാളുടെ ദയനീയമായ അവസ്ഥ കണ്ട് ദീദി മഹിയ്ക്ക് നേരെ തെറിയഭിഷേകം തുടങ്ങി.
എന്നിട്ട് അവനെ തല്ലുവാനോങ്ങികൊണ്ട് അവർ കാലെടുത്തു വച്ചു.
പൊടുന്നനെ തറയിലെ മദ്യം ഒഴുകിയുണ്ടായ വഴു വഴുപ്പിൽ കാലു തെന്നി അവർ വലിയ ശബ്ദത്തോടെ നിലം പതിച്ചു.
ചക്കയിട്ട പോലെ അവരുടെ വീഴ്ച്ച കണ്ട് മറ്റുള്ള സ്ത്രീരത്നങ്ങൾ അവരെ താങ്ങിയെടുക്കുവാൻ ചുറ്റും കൂടി നിന്നു.
വീണു നടുവൊടിഞ്ഞിട്ടു പോലും അവർ അവന് നേരെയുള്ള തെറിപാട്ട് നിർത്തിയിരുന്നില്ല.
മഹി നേരെ അങ്കിതയുടെ അടുത്തേക്ക് വന്നു.
പേടിച്ചരണ്ട പൂച്ചക്കുഞ്ഞിയെ പോലെ അവൾ കാൽ മുട്ടിൽ മുഖം പൂഴ്ത്തിയിരുന്നു.
ചുമലിൽ ഒരു കരതല സ്പർശനം തിരിച്ചറിഞ്ഞതും അവൾ പതിയെ തലയുയർത്തി നോക്കി.
നേരത്തെ തന്നെ ആരാധനയോടെ നോക്കിയ കണ്ണുകൾ ഇപ്പൊ ഭയത്തിന്
💬 Comments
View all comments