0%

Chapter Title : ?കരിനാഗം 3 [ചാണക്യൻ]

Author : Kambikathakal Read All Parts 294

കീഴ്പ്പെട്ടിരിക്കുന്നു.

മഹി അവളെ ആർദ്രമായി നോക്കി.

"എന്തിനാ പേടിക്കുന്നെ ഇനിയവർ നിന്നെ ഉപദ്രവിക്കില്ല അങ്കിത"

അവളെ സമാധാനിപ്പിക്കുവനായി അവൻ മൊഴിഞ്ഞു.

പക്ഷെ അങ്കിത അപ്പോഴാണ് അവന്റെ കണ്ണുകൾ ശ്രദ്ധിച്ചത്.

അതിപ്പോൾ പൂർവ സ്ഥിതി കൈ വരിച്ചിരിക്കുന്നു.

എന്നും മഹിയിൽ മറ്റുള്ളവർ ഇഷ്ടപ്പെട്ടിരുന്ന ആ നക്ഷത്ര കണ്ണുകൾ ഇപ്പൊ പഴയതു പോലെ തന്നെ അവനിലുണ്ട്.

അപ്പോ താൻ കുറച്ചു മുന്നേ കണ്ട കാഴ്ചകൾ.

കറുത്ത ഗോളത്തിനുള്ളിൽ നേർത്തു വന്ന നക്ഷത്ര കണ്ണുകൾ.

പൂച്ചകളുടെ കണ്ണുകൾ പോലെ.

പക്ഷെ ആ കണ്ണുകൾക്ക് പൂച്ചയുടെ ഭാവമായിരുന്നില്ല.

മറ്റെന്തോ ജീവിയുടേതിനു സമാനമായിരുന്നു.

പക്ഷെ അതെന്താണെന്നു മാത്രം ഓർമ വരുന്നില്ല.

ഇപ്പൊ മഹി ഭയ്യാ പഴയതു പോലെയായി മാറി.

അപ്പൊ താൻ വല്ല ദിവാസ്വപ്നവും കണ്ടോ?

അങ്കിത ചിന്തകൾക്ക് അടിമയായി മാറി.

പൊടുന്നനെ തന്നെയാരോ ബലമായി കുലുക്കിയ പോലെ.

സംയമനം വീണ്ടെടുത്ത അവൾ കണ്ണു ചിമ്മി തുറന്നു.

തന്നെ നോക്കി ചിരിക്കുന്ന മഹി ഭയ്യാ.

ഇപ്പൊ ആ കണ്ണുകളിൽ വാത്സല്യം തുളുമ്പുന്നു.

ശാന്തത നിറഞ്ഞു നിൽക്കുന്നു.

"എന്തുപറ്റി അങ്കിത?"

മഹാദേവ് സംശയത്തോടെ അവളെ തുറിച്ചു നോക്കി.

പെട്ടെന്ന് അവൾ വെപ്രാളപ്പെട്ടു.

മഹി ഭയ്യയോട് ചോദിക്കണോ വേണ്ടയോ എന്ന് ആലോചിച്ചുകൊണ്ടിരുന്നു.

പക്ഷെ അപ്പോഴേക്കും അറിയാതെ അവൾ അത്‌ ചോദിച്ചു പോയി.

"ഈ കണ്ണുകൾ നേരത്തെ……"

പറഞ്ഞു മുഴവനാക്കാതെ അവൾ നിർത്തി.

മഹിയുടെ മുഖം പൊടുന്നനെ മ്ലാനമായി.

അങ്കിത ചോദിച്ചത് അബദ്ധമായി പോയോ എന്നോർത്തു.

തന്റെ മണ്ടത്തരത്തെ അവൾ സ്വയം പഴിച്ചു.

പക്ഷെ അപ്പോഴേക്കും അവന്റെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നു.

"ഞാൻ പണ്ടെ അങ്ങനാ അങ്കിത...........എനിക്ക്

💬 Comments

View all comments