Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 4 [കാലി]
വിജയിച്ചവളെപോലെ അവനെനോക്കി ചിരിയോടെ ഗമകാണിച്ചു )
എന്റെ...... കർത്താവെ.. ഏതുനേരത്തന്നോ നീ എന്നെകൊണ്ട് തന്നെ ഈ സാധനത്തെ ചുമക്കാൻ തോന്നിപ്പിച്ചത്.? ഇത് വല്ലാത്ത ചതിയായിപ്പോയി കേട്ടോ....... !
(അച്ചു മുകളിലേക്ക് നോക്കി ഒരു നിരാശാഭവത്തോടെ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് മിനിയെ ഒന്നു പാളിനോക്കി. ആ കാഴ്ചകണ്ട് സത്യത്തിൽ അവൻ പെട്ടന്നു
തളർന്നുപോയി....... പെണ്ണുധേ..... ആ മുഖവും വീർപ്പിച്ചു കണ്ണുംനിറച്ചുകൊണ്ട് ഏങ്ങലടിച്ചു കരയുന്നു....
ഒരുനിമിഷം കൊണ്ടുതന്നെ പെണ്ണിന്റെ രുപവും ഭാവവും ഒക്കെമറിക്കഴിഞ്ഞിരുന്നു. ആ കാഴ്ച അച്ചുവിന്റെ ഉള്ളിനെ നീറിപുകച്ചു.
പെട്ടന്നുതന്നെ അവൻ ആ കൈപിടിച്ച് വലിച്ച് അവളെ തന്റെ മാറോടണച്ച് മുറുകെ കെട്ടിപ്പിടിച്ചു. ആ മൂർദ്ധാവിൽ ചുണ്ടുകൾകൊണ്ട് ഒരു ചുംബനക്കുറി തൊട്ടശേഷം അവന്റെ കവിളുകൾ ആ നെറുകയിൽ ഉരുമ്മിക്കൊണ്ട് തുടർന്നു........ )
എന്റെ മിന്നുസേ...... ഞാൻ ചുമ്മാതെ എന്റെ പെണ്ണീനെ ഒന്ന് വട്ടക്കാൻവേണ്ടി ഒരു തമാശ പറഞ്ഞതല്ലെ അതിനൊക്കെ ഇങ്ങനെ സീരിയസായാൽ കുറച്ചുകഷ്ടമാണ് മിന്നുസേ......
(അച്ചു ആ മുഖമുയർത്തി രണ്ട് കൺപോളകളിലും ചുണ്ടുകൾ ചേർത്ത് മുത്തങ്ങൾ നൽകിയതും.
പെണ്ണ് അത് ഇഷ്ട്ടപെടാത്തമട്ടിൽ അവനെ പിടിച്ചു തള്ളിമാറ്റികൊണ്ട് വലിയ ദേഷ്യത്തോടെ തന്റെ നാവുകൊണ്ട് കാളിയമർദ്ദനം ആടാനാരംഭിച്ചു )
തൊട്ടുപോകരുത്...... എന്നെ !
മതി..... എല്ലാം ഇവിടെ വെച്ചുതന്നെ നിർത്താം. അല്ലങ്കിലും എല്ലാത്തിനും എന്നെമാത്രം പറഞ്ഞാൽ മതി. എട്ടുപത്തുവയസിന്റെ വ്യത്യാസംപോലും നോക്കാതെ അനിയന്റെ സ്ഥാനത് കാണണ്ടവനെ പിടിച്ചുമനസിൽ കയറ്റിയത് എന്റെമാത്രം തെറ്റാണ്.
മതി....... മതിയായിഅച്ചു......... ഇനിയും ഈ ഭാരം എന്റെമോൻ ചുമകണ്ട പോയ്ക്കോ..... പോ.....പൊയ്ക്കോടാ........ അച്ചു.........പോടാ....... പോകാനാണ് പറഞ്ഞത്
( അവൾ നിന്ന് അലറിക്കൊണ്ട് പറയുമ്പോളും. മിനിപോലും അറിയാതെ അവന്റെ കോളറിൽ പിടിച്ചു
💬 Comments
View all comments