Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 4 [കാലി]
കുളിച്ചിട്ട് വാ......
(അങ്ങനെ ഗീതു അടുക്കളയിൽ പോയി പത്രങ്ങൾ എല്ലാം കഴുകി കൊണ്ടിരുന്നു.... കുറച്ച് സമയം കഴിഞ്ഞു മിനി ആരോടൊ ഫോണിൽ സംസാരിച്ചു നിർത്തിക്കൊണ്ട് അവിടേക്ക് വന്നു )
ആരായിരുന്നു.....? (ഗീതു തിരക്കി )
അത്.... അച്ചുവാ... ഞാൻ..... എവിടെയാണ് എന്ന് അറിയാൻ വിളിച്ചതാ..... (മടിച്ചു... മടിച്ചു അവൾ പറഞ്ഞു )
ഹും.... അപ്പോൾ കാമുകന് ഉത്തരവാദിത്തം ഇപ്പോയെ ഉണ്ടല്ലോ അത് എന്തായാലും കലക്കി......... !
(ഗീതു കളിയാക്കി കൊണ്ട് പറഞ്ഞു )
ഇപ്പോഴാണ് ഒരു കാര്യം ഓർത്ത് ! ഞാൻ ഇന്ന് ഓഫീസിൽവെച്ചു ഒരു കാര്യം അറിഞ്ഞു. "നമ്മുടെ ലച്ചുവിന് പ്രൊമോഷൻ കിട്ടി അസിസ്റ്റന്റ് മാനേജർറായിട്ട് ഞങ്ങളുടെ സബ് ഓഫീസിലേക്ക് കൂടാതെ 15 ലക്ഷം പേഴ്‌സണൽ ലോൺ കമ്പനിയുടെ വക ഉടനെ പാസ്സാക്കും . ദുബായിലെ ഞങ്ങളുടെ ഹെഡ് ഓഫീസിൽ നിന്ന് പാസ്സ് ചെയ്ത ഇൻഫൊർമേഷനാണ് ഒഫീഷ്യൽ അയി നാളെ അവൾക്ക് ഓർഡർ കിട്ടും.
എന്തായാലും കർത്താവ് കാത്തു..... ! എന്നാലും അവൾ ഇത് എങ്ങനെ എത്രപെട്ടന് സാധിച്ചെടുത്തു എന്റെ ഗീതു......? (മിനി സംശയഭാവത്തോടെ അവളെ നോക്കി )
അത് തന്നെയായിരുന്നു എന്റെ സംശയങ്ങൾ ! അതിന് വേണ്ടി ഞാൻ ജോൺസറിനെ വിളിച്ചുതിരക്കി. അപ്പോളാണ് അറിഞ്ഞത് മറിയാമ്മ
മാഡത്തിന്റെ പ്രതേകം റിക്വസ്റ്റ് കൊണ്ടു കിട്ടിയതാണെന്ന് . അതിനുമ്മാത്രം ഹാർഡ്‌വർക്ക് ആത്മാർഥമായി അവൾ ചെയ്യുന്നു. അതിനാൽ തന്നെ അവൾ അത് അർഹിക്കുന്നു എന്നാണ് അവരെല്ലാം പറയുന്നത് !
അല്ലാടി..... ഗീതു ഈ മറിയാമ്മ സത്യത്തിൽ അവരുടെ ആരാ? അവര് ആ കുടുംബവുമായി ഇത്ര ബന്ധം വരാൻ കാര്യം
💬 Comments
View all comments