Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി]
"മനസ്സിലായിട്ടും അകാത്തപോലെ അഭിനയിച്ചു കൊണ്ട് അയാൾ മറുപടി കൊടുത്തു "
പക്ഷേ.... എനിക്ക് അത്ര സന്തോഷം ഇല്ലെങ്കിലോ ? ഇത്രയും നാളും നിങ്ങൾ ഓരോരുത്തരും കട്ടുമുടിച്ചതും കാണിച്ചുകുട്ടിയതും എല്ലാം ഞാൻ ക്ഷേമിച്ചത്ത് അച്ഛമ്മയെയും ആ പാവും കാർത്തികയെയും ഓർത്തുകൊണ്ടണ്. പക്ഷേ ഇനിമുതൽ നിങ്ങളുടെ എല്ലാവരുടെയും അഴിഞ്ഞാട്ടം നിർത്തിക്കാൻ ഞാൻ തീരുമാനിച്ചു ഉറപ്പിച്ചുകഴിഞ്ഞു..... !
"ആദിയുടെ സംസാരത്തിന്റെ രൂപവും ഭാവവും പെട്ടന്ന് മാറി "
നീ എന്താ.... മോനേ എങ്ങനെയൊക്കെ പറയുന്നത്?
"അയാളുടെ മുഖത്ത് അൽപ്പം ടെൻഷൻ വർദ്ധിച്ചു മുഖമാകെ വിളറി വിയർത്തു "
അതേ....... ഇനിമുതൽ എല്ലാ സ്കൂളുകളുടെയും കോളേജുകളുടെയും എന്ന്മാത്രമല്ല വലിയമ്മാമയുടെ മേല്നോട്ടത്തിലുള്ള എല്ലാത്തിന്റെയും ചുമതലകൾ ഈ നിൽക്കുന്ന ചേട്ടത്തിയും അലിയും കുടിനോക്കികോളും അതാണ് എന്റെ തീരുമാനം. വാസുമാമഃ ഇനിയല്പം വിശ്രമിക്ക് ഇത്രയും നാൾ ഓടിയതിന്റെ കൂലി ഇന്നുതന്നെ അക്കൗണ്ടിൽ വരും അല്ലേ..... അങ്കിൾ?
"ആദി കൈകൾ പുറകിൽ കെട്ടിനിന്നുകൊണ്ട് മുഖംതിരിച്ചു mp സാറിനെ നോക്കി തിരക്കി "
യെസ്.... ആദി. രാവിലെ തന്നെ ക്യാഷ് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട് എവെർത്തിങ് ഒക്കെ. "അദ്ദേഹം ആദിയെ നോക്കി പറഞ്ഞു "
ഹും.... ഫൈൻ...... ! " ആദി വാസുവിനെ തറപ്പിച്ചുനോക്കികൊണ്ട് ഒന്ന് ഇരുത്തി മൂളി"
"അപ്പോൾ തന്നെ അയാളുടെ താനിരുപം പുറത്തുചാടി. "
ഇത് എവിടുത്തെ ഏർപ്പാടാണ് ഇത്രനാളും കഷ്ടപ്പെട്ട് അതെല്ലാം നോക്കിനടത്തിയത് ഞാനല്ലേ അപ്പോൾ ഒരു ബോർഡ് മീറ്റിങ് പോലും കൂടാതെ ഇതെല്ലാം ഒറ്റയ്ക്ക് തീരുമാനിക്കാൻ നീയാരാ.......? അതല്ലങ്കിൽ തന്നെ എന്നെ ഈ ചുമതലകൾ ഏൽപ്പിച്ചത് അമ്മയാണ് അതായത് mc ഗ്രൂപ്പിന്റെ ചെയർമാൻ !
💬 Comments
View all comments