Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി]
" അതുകേട്ടതും അവർ രണ്ടുപേരും ഒരുപോലെ ഒന്ന് ഞെട്ടി... "
ഹേയ്..... അതൊന്നും ശരിയക്കത്തില്ല...... ! അല്ലങ്കിൽ തന്നെ ഓഫീസ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നയൊരു കുട്ടിയെ പിടിച്ചു ഇങ്ങനെയുള്ള ജോലികൾ ഏൽപ്പിക്കുക എന്നുപറഞ്ഞാൽ ' ശ്ശേ......'. അത് മോശമാണ് എന്റെ മാറിയേ..... അത് എന്തായാലും വേണ്ട... നമുക്ക് തല്ക്കാലം വേറെയാരെയെങ്കിലും പെട്ടെന്ന് നോക്കി കണ്ടുപിടിക്കാം. !
" അദ്ദേഹം പെട്ടെന്ന് തന്നെ വെപ്രാളത്തിൽ ചാടിക്കയറി പറഞ്ഞു "
അതേ... അതുതന്നെയാണ് എന്റെയും അഭിപ്രായം ചേട്ടത്തി.... നമുക്ക് വേറെ വല്ലവരെയും നോക്കാം. !
"ആദി മനസില്ലാമനസോടെ അവർക്ക് മുഖം കൊടുക്കാതെ പറഞ്ഞു "
ആദി...... മോനേ...... കൊച്ചേ.... എന്റെ മുഖത്തേക്ക് ഒന്നുനോക്കിയേ.... ! "വാത്സല്യത്തോടെ ആദിയെ അവർ വിളിച്ചു. "
"അവൻ പതിയെ അവരെ തിരിഞ്ഞുനോക്കി. വല്ലാത്തൊരു ഭാവം ഇപ്പോൾ ആദിയുടെ മുഖത്തുനിന്ന് വായിച്ചെടുക്കാൻ പറ്റും. "
ഹ്മ്..... എന്തുപറ്റി വല്ലാത്തൊരു ഫില്ലിംഗ് മുഖത്ത് കാണുന്നുണ്ടല്ലോ...? " അവർ ഒരു സംശയം നിറഞ്ഞ കുസൃതിയോടെ അവനെ നോക്കി തിരക്കി.. "
ഹേയ്.... ഒന്നുമില്ല ! ഇത് ഇപ്പോൾ അച്ഛമ്മ സമ്മതിച്ചാലും അവൾ ആ കുടുംബമൊക്കെ വിട്ടിട്ട് ഇത്രയും ദൂരംമാറി വന്നു അച്ഛമ്മയെ നോക്കുമെന്ന് ചേട്ടത്തി വിചാരിക്കുന്നോടോ.....? അത് ഒരു പ്രതേക ടൈപ്പാണ്. ഞാൻ പറയാതെ തന്നെ ചേട്ടത്തിയ്ക്ക് അറിയാൻ പാടില്ലേ... !
അപ്പോൾ അതാണ് കാര്യം ! അല്ലാതെ എന്റെ കൊച്ചിന് എതിർപ്പൊന്നുമില്ലലോ? എനിക്ക് അത് കേട്ടാൽമതി ബാക്കി ഞാന്നേറ്റു.. !
അയ്യോ.... ഞാൻ ആ ഉദ്ദേശത്തിലല്ല പറഞ്ഞത് എന്റെ പൊന്നുചേട്ടത്തി....! "ആദി ചാടിക്കയറി ദയനിയമായി അവരെ നോക്കികൊണ്ട് പറഞ്ഞു. "
ഇനിയൊന്നും എനിക്ക് കേൾക്കേണ്ട ഞാൻ തീരുമാനിച്ചു കഴിഞ്ഞു. "എന്നിട്ട് അവർ അദ്ദേഹത്തെ നോക്കി തുടർന്നു " എന്റെ ചേട്ടായി..... കുറച്ചുനാളുകൾ കൊണ്ട് ഞാൻ അവളെ ഒത്തിരി മനസ്സിലാക്കിക്കഴിഞ്ഞു. ഇപ്പോൾ എന്റെ മനസ്സിൽ അവൾക്കുള്ള സ്ഥാനം ഈ നിൽക്കുന്ന എന്റെ അദിയ്ക്കൊപ്പമാണ്. എന്തോ..... എനിക്ക് ആ കുട്ടിയെ സ്വന്തം മകളായിട്ടു കാണാനേ... സാധിയ്ക്കുന്നുള്ളു പ്ലീസ് ചേട്ടാ..... ചേട്ടൻ പറഞ്ഞാൽ അമ്മ കേൾക്കും പ്ലീസ്....എനിക്ക് വേണ്ടി നിങ്ങൾ എല്ലാവരും ഒന്ന്
💬 Comments
View all comments