0%

Chapter Title : കരിയും കനലും [Irul Mashi]

Author : Irul Mashi Read All Parts 54.5K

"നീ എന്തോന്ന് പറയുന്നു പ്രജിതേ... പിള്ളേര് പറഞ്ഞത് പോലെ പോയിട്ട് വരാമല്ലോ... നീ ഇത്തി കൂടെ പോകുമോ... നമുക്കൊന്നും ഒന്നും അറിഞ്ഞും കൂടാ പിന്നെ ഇതൊന്നും അങ്ങോട്ട് ശരി ആകുകയുമില്ല." കുടുംബശ്രീ കൂട്ടത്തിൽ നിന്ന് രമണി പറഞ്ഞു.

"ഞാൻ എന്തര് പറയാൻ ചേച്ചി... അണ്ണൻ വന്നിട്ട് ചോയിച്ചോക്കട്ട് , അല്ലാതെ ഇപ്പോ എന്തര് പറയാൻ." പ്രജിത മറുപടി പറഞ്ഞു.

"പ്രജിതേ ലോൺ ഇനി എത്ര അടവ് കൂടി ഉണ്ട്?" സുധ ചോദിച്ചു.

"ഇനിയും ഉണ്ടെടി ഒരു പത്തു പന്ത്രണ്ടെണ്ണം..." പ്രജിത ഒരു നെടുവീർപ്പോടെ പറഞ്ഞു.

"അപ്പൊ നമുക്ക് പിരിയാം, ടൂറിന്റെ കാര്യം ചോദിച്ചിട്ട് പറഞ്ഞാൽ മതി..." നിസ പറഞ്ഞു.

"അപ്പൊ ശരിയെന്നാൽ..."

എല്ലാവരും പതിയെ പ്രജിതയുടെ വീട്ടിൽ നിന്ന് അയൽക്കൂട്ടം കഴിഞ്ഞ് പുറത്തേക്ക് നടന്നു. പ്രജിത കസേര എല്ലാം അടുക്കി വെയ്ക്കാനും...

"പെണ്ണേ അനൂ... ഫോണും കുത്തിക്കോണ്ട് ഇരിക്കാതെ ഇങ്ങോട്ട് എണീച്ച് വാടി..." പ്രജിത തന്റെ രണ്ടാമത്തെ മകൾ അനുഷയെ ഉറക്കെ വിളിച്ചു.

"എന്തിനമ്മാ ഇങ്ങനെ കിടന്ന് തൊറക്കണത്... പയ്യെ വിളിച്ചാ കേക്കൂലേ...?" അനുഷ മുറിയിൽ നിന്നും ഇറങ്ങി വന്നിട്ട് ചോദിച്ചു.

"എന്റെ വായിരിക്കണത് കേക്കാതെ ഇതൊക്കെ എടുത്തോണ്ട് പോയി അടുക്കളേൽ വെയ്. എന്നിട്ട് ആ ഗ്ലാസ് ഒക്കെ കഴുകിക്കാണ്." പ്രജിത തന്റെ സ്ഥിരം ശൈലിയിൽ പറഞ്ഞു.

"നീ ആണാടി പിള്ളേരെ ഒക്കെ പിരിക്കേറ്റി തുള്ളാനും ചാടാനും പോകാമെന്നു പറഞ്ഞു വെച്ചത്...?" പാത്രങ്ങൾ കഴുകുന്ന തന്റെ മകൾ അനുഷയോടു പ്രജിത ചോദിച്ചു.

"ഞാനൊന്നുമല്ല, ചേച്ചി എങ്ങാണ്ട് ആണ്.." അനുഷ ഒഴിഞ്ഞു മാറിക്കൊണ്ട് മറുപടി പറഞ്ഞു.

"ആ പോത്ത്

💬 Comments

View all comments