Chapter Title : കരിയും കനലും [Irul Mashi]
പ്രജിതേ... ഞാൻ വാങ്ങിച്ചത് കൊണ്ടാണോ...?" തന്ത്രപൂർവം രവി തന്റെ ഹീനബോധം കൊള്ളുന്ന രീതിയിൽ പ്രജിതയോട് ചോദിച്ചു.
"അയ്യോ അങ്ങനെ അല്ല സാറെ വെറുതെ കാശ് കളയാൻ വേണ്ടി..." മറുപടി പറയാൻ കുഴങ്ങി കൊണ്ട് പ്രജിത അത് വാങ്ങി.
തന്റെ പദ്ധതികൾ നടക്കുന്നു എന്നുള്ളത് ഓർത്ത് രവിക്ക് ഉള്ളിൽ സന്തോഷം വിരിഞ്ഞു. പതിയെ വണ്ടി മുന്നോട്ട് പോകാനൊരുങ്ങിയതും അശോകൻ ആടി ആടി വന്ന് പിറകിലെ സീറ്റിൽ അവരോട് ഒപ്പം ഇരുന്നു.
"ഇപ്പോ സന്തോഷം ആയോ നിനക്ക്?" അശോകൻ പ്രജിതയോട് ചോദിച്ചു.
"ഓ ഇപ്പോഴെങ്കിലും ഓർത്തല്ലോ..." പ്രജിത മറുപടി പറഞ്ഞു.
ഇതൊക്കെ കേട്ട് രവി വീണ്ടും കുഴങ്ങി. താൻ വിചാരിച്ചത് നടത്താൻ ആവില്ലേ എന്നുള്ള ആധി അയാൾക്കുള്ളിൽ ഉദിച്ചു നിന്നു.
അല്പം കഴിഞ്ഞതും അശോകൻ പ്രജിതയുടെ മടിയിലേക്ക് തലചായ്ച്ച് കിടന്നു. അശോകന് കാല് നീട്ടി വെയ്ക്കാനായി പ്രജിത എണീച്ച് രവിയെ വിൻഡോയുടെ അറ്റത്ത് ആക്കി തൊട്ടിപ്പുറത്ത് ഇരുന്നു.
ബസ്സിൽ ആകെ ഇരുട്ടും ചെറിയ ശബ്ദത്തിൽ പഴയ പാട്ടുമിട്ട് വണ്ടി മുന്നോട്ട് കുതിച്ചു നീങ്ങി. തന്റെ മടിയിൽ തലചായ്ച്ച് മദ്യപാനത്തിന്റെ അലസ്യത്തിൽ മയങ്ങുന്ന ഭർത്താവും തൊട്ട് അടുത്ത് തന്നെക്കാൾ പത്തിരുപതു വയസ്സ് മുതിർന്ന നിരാശകാമുകനായ തനിക്ക് എന്തോ ഒരു അനുകമ്പ തോന്നിയ വ്യക്തിയുടെയും ഇടയിൽ പ്രജിതക്ക് ഉറക്കം അന്യമായി.
"പ്രജിതക്ക് ഉറക്കം വരുന്നില്ലേ...?" രവി പതിയെ ചോദിച്ചു.
"ഇല്ല സാറെ എന്താണോ എന്തോ ഉറക്കം വരുന്നതേ ഇല്ല."
"ചിലപ്പോൾ അങ്ങനെ ഒക്കെ ആണ്. ഞാനും ഈ ഉറക്കം വരാതെ ആയതോടെ ആണ് കറങ്ങാൻ പോക്ക് തുടങ്ങിയത്."
രവിസാർ പറഞ്ഞ ആ വാക്കുകളിൽ
💬 Comments
View all comments