0%

Chapter Title : കരിയും കനലും [Irul Mashi]

Author : Irul Mashi Read All Parts 329.8K

വലിയ നിരാശ പ്രതിഫലിച്ചു നിൽക്കുന്നത് പ്രജിതക്ക് മനസ്സിലായി. ഓരോന്നും തന്റെ മനസ്സിനെ അലിയിക്കുക ആണോ എന്ന് അവൾക്ക് സംശയം തോന്നിയിരുന്നു.

ചിലപ്പോൾ സാറിന് കുറേ കാലങ്ങൾക്ക് ശേഷം തുറന്ന് സംസാരിക്കാൻ കിട്ടുന്ന ഒരു സുഹൃത്ത് ആകും താൻ പക്ഷേ തനിക്ക് എന്താണ്... അവൾ മനസ്സിൽ ചോദ്യങ്ങൾ ചോദിച്ചു.

അപ്പോഴേക്കും മടിയിൽ കിടന്നു തലവെട്ടിക്കുന്ന തന്റെ ഭർത്താവിനെ അവൾ ഓർത്തു. തന്റെ ഉറക്കമോ സൗകര്യമോ ഒന്നും അശോകണ്ണന് പ്രശ്നമല്ല. പുള്ളിക്ക് മക്കളും അണ്ണനും മാത്രം.

ഈ മക്കൾ ഉണ്ടായത് തന്നെ താൻ കൂടി ഉള്ളത് കൊണ്ടാണ് എന്നത് എന്ത് കൊണ്ടാകും അണ്ണൻ ഓർക്കാത്തത്. പറയാതെ തന്നെ തന്റെ കരുതലിനായി സ്വെറ്റർ വാങ്ങി തരുന്ന അറുപതുക്കാരൻ.

ഇപ്പുറത്ത് ദിവസവും ഓർമിപ്പിച്ചു വിട്ടിട്ട് പോലും തനിക്ക് ബ്രഷ് വാങ്ങാൻ മറന്ന് വരുന്ന ഭർത്താവ്. ചിന്തകളുടെ പിരിമുറുക്കത്തിൽ പ്രജിത ഇരുട്ടിലേക്ക് കണ്ണുന്നട്ടിരുന്നു.

സാരിയുടെ വിടവിലൂടെ തന്റെ വയറിൽ തട്ടുന്ന അശോകണ്ണന്റെ ചൂട് ശ്വാസം പ്രജിതയിൽ വർഷങ്ങൾക്ക് ശേഷം എന്തോ ഒരു അനുഭൂതി ഉണ്ടാക്കുന്നത് പോലെ തോന്നി.

ജനിലിലൂടെ വരുന്ന തണുത്ത കാറ്റിൽ വയറിലെ ചൂട് ശ്വാസവും സാറിന്റെ ചേർന്നിരിക്കുന്നതിൽ നിന്ന് കിട്ടുന്ന ശരീരചൂടും അവളിൽ ഇക്കിളി പോലെ തോന്നിപ്പിച്ചു.

കുറേ നേരം തന്റെ കൈ തലയിൽ വെച്ചിരുന്ന ഭർത്താവിന്റെ തലക്ക് അടിയിൽ നിന്നും പതിയെ പ്രജിത ഊരി എടുത്തു. അപ്പോഴേത്തേക്കും രക്തം തങ്ങി നിന്ന് മരവിച്ചു പെരുപ്പ് ആയിരുന്നു.

അവൾ ശബ്ദമുണ്ടാക്കാതെ സ്വയം തടവി പെരുപ്പ് മാറ്റാൻ ശ്രമിച്ചു.

"എന്ത് പറ്റി പ്രജിതേ..." രവി ആരാഞ്ഞു.

"ഒന്നുമില്ല സാറെ. കൈ ഇരുന്നു പെരുത്തു..."

💬 Comments

View all comments