0%

Chapter Title : കരിയും കനലും [Irul Mashi]

Author : Irul Mashi Read All Parts 329.8K

"ഇങ്ങ് എടുത്തേ..." എന്ന് പറഞ്ഞ് രവി പ്രജിതയുടെ കൈ പിടിച്ചു അമർത്തി തടവി സഹായിക്കാൻ തുടങ്ങി.

തന്റെ അനുവാദം ചോദിക്കാതെ സ്വാതന്ത്ര്യത്തോടെ തന്റെ കൈ എടുത്ത് തിരുമുന്ന സാറിനോട് അവൾക്ക് മറുത്ത് ഒന്നും പറയാൻ തോന്നിയില്ല. ആ ആധിപത്യം അവളിൽ ചെറിയ വിധേയത്വം ഉടലെടുത്തത് അവൾ അറിഞ്ഞില്ല.

"പണിയെടുത്ത് മുഴുവൻ തഴമ്പിച്ചല്ലോ കൈമുഴുവൻ..." കൈ തിരുമിക്കൊണ്ട് രവി പറഞ്ഞു.

"പിന്നല്ലാതെ സാറെ. എന്ന് തുടങ്ങിയതാ... എന്റെ കൊച്ചിലെ വീട്ടിൽ പശു ഉണ്ടായിരുന്നു അന്നും ഞാൻ തന്നെയാ പണിയെടുപ്പിക്കാരി. ഇന്നത്തെ പിള്ളേരെ പോലെ കതകും അടച്ചിരുന്നാൽ അമ്മടേൽ നിന്ന് നല്ലത് കിട്ടും.

പിന്നെ കെട്ടികൊണ്ട് വന്നേ പിന്നെ പണിക്ക് ഒട്ടും കുറവ് വന്നില്ല. ഇപ്പോ പിന്നെ തൊഴിലുറപ്പ് കൂടി ഉള്ളത് കൊണ്ട് കൈ ഒക്കെ ഇങ്ങനെ അല്ലേ ഇരിക്കൂ..." പ്രജിത തന്റെ ഉള്ള് തുറന്നു.

"അല്ലെങ്കിലും പെണ്ണുങ്ങൾക്ക് ഉറച്ച കൈയ്യും മനസ്സും ഉള്ളതാ സൗന്ദര്യം അല്ലാതെ തൊട്ടാൽ വാടുന്ന തരം എന്തിന് കൊള്ളാം. നിന്റെ ഈ തഴമ്പിച്ച കൈയാണ് വളയിട്ട മൈലാഞ്ചി കൈയ്യെക്കാൾ സുന്ദരം..."

രവി ഇരുട്ടിന്റെ നിശബ്ദതയിൽ അല്പം കാവ്യഭംഗിയോടെ പ്രജിതയുടെ സൗന്ദര്യത്തെ പുകഴ്ത്തി.

"ഒന്ന് പോ സാറെ ഓരോന്ന് പറഞ്ഞ് ചിരിപ്പിക്കാതെ..." തന്റെ കഷ്ടപ്പാടിനെ സൗന്ദര്യമായി വർണിച്ച വയസ്സന്റെ വാക്കുകളിൽ നാണിച്ചു ചിരിച്ചു കൊണ്ട് പ്രജിത പറഞ്ഞു.

"ചിരിക്കാനല്ല പ്രജിതേ... സത്യമാണ് പറഞ്ഞത് യഥാർത്ഥ സ്ത്രീയുടെ സൗന്ദര്യം ഇത് തന്നെ അല്ലേ... കഷ്ടപ്പാടുകൾ അവൾക്ക് നൽകുന്ന മുറുക്കങ്ങളും പാടുകളും ആസ്വദിക്കാത്ത ഒരുത്തൻ ആൺ ആണോ...

ഈ കൈകൾ കണ്ടാൽ യഥാർത്ഥ പെണ്ണിന്റെ സൗന്ദര്യം മനസ്സിലാക്കുന്നവർ ആരായാലും

💬 Comments

View all comments