0%

Chapter Title : കരിയും കനലും [Irul Mashi]

Author : Irul Mashi Read All Parts 329.8K

എവിടെ എത്തി എന്ന് നോക്കി.

തമിഴ് മാത്രം എഴുതിയ ബോർഡുകൾ കണ്ട് ഒന്നും വായിക്കാൻ പറ്റാതെ അശോകൻ ആ ശ്രമം ഉപേക്ഷിച്ചു.

"നല്ലപോലെ ഉറങ്ങി അല്ലേ...?" അശോകൻ തന്റെ ഭാര്യ പ്രജിതയോട് ചോദിച്ചു.

"ഇരുന്നോണ്ടാ...?" പ്രജിത ആ ചോദ്യത്തെ പുറത്ത് കാണിക്കാത്ത പുച്ഛത്തോടെ തിരിച്ചു ചോദിച്ചു.

എല്ലാവരും പതിയെ ഒരു ലോഡ്ജിനു മുന്നിൽ ഇറങ്ങി. രവിസാറിന്ററെ മുഖത്ത് നോക്കാതെ പ്രജിതയും പിള്ളേരുടെ ഒപ്പം പുറത്തിറങ്ങി ലോഡ്ജിനു മുന്നിലായി നിന്നു.

രവിസാർ അശോകന് ഒപ്പം ലോഡ്ജിൽ കേറി റൂം തിരക്കാൻ പോയി. കഴിവതും പ്രജിത രവിസാറിന് മുഖം കൊടുക്കാതെ ഒഴിവായി നിന്നു.

അല്പം കഴിഞ്ഞതും അശോകനും രവിസാറും കൂടി ലോഡ്ജിൽ നിന്നും ഇറങ്ങി വന്നു. അവർ നേരെ പ്രജിതയോടൊപ്പം നിന്നിരുന്ന പിള്ളേരുടെ അടുത്തേക്ക് എത്തി.

"ലോഡ്ജ് എല്ലാം ഫുൾ ആണ്, റൂം ഒക്കെ ഇതുപോലെ വെക്കേഷന് വന്ന ഫാമിലികൾ ആണ്. നമുക്ക് എന്തായാലും ഒരു ഡോർമറ്റോറി കിട്ടിയിട്ടുണ്ട്, അതിൽ ബാഗ് എല്ലാം വെച്ച് കുളിച്ചു ഫ്രഷ് ആയ ശേഷം വല്ലതും കഴിച്ചിട്ട് കറങ്ങാൻ പോകാം, രാത്രി വരുമ്പോൾ ചെക്ക് ഔട്ട് ആകുന്ന

മുറികൾ തരാമെന്ന് പറഞ്ഞിട്ടുണ്ട്. ബാക്കി ഉള്ളയിടത് സൗകര്യം കൂടുതൽ ആയത് കൊണ്ട് എല്ലാം ഫുൾ ആണ്." രവി പ്രജിതയുടെ മുഖത്തു നോക്കി പറഞ്ഞെങ്കിലും പ്രജിത കേൾക്കുന്ന രീതിയിൽ പിള്ളേരെ നോക്കി നിന്നു.

"പിള്ളേരെ ഇങ്ങോട്ട് വാ, ബാക്കി ഒക്കെ പിന്നീട് എടുക്കാം..." പുറത്തു കൂടി നിന്ന് സെൽഫി എടുത്ത് കളിച്ചുകൊണ്ടിരുന്ന മക്കളോടും പിള്ളേരോടുമായി പ്രജിത പറഞ്ഞു.

"ദാ വരുന്നൂ..." പിള്ളേരെല്ലാം പറഞ്ഞിട്ട് പതിയെ ഫോണും കുത്തി

💬 Comments

View all comments