Chapter Title : കരിയും കനലും [Irul Mashi]
അവരുടെ അടുത്തേക്ക് വന്നു.
"എന്തരായി?" അരുണിമ ചോദിച്ചു.
"എന്തരാവാൻ, റൂമൊന്നും ഇല്ല, ഉള്ളത് വെച്ചൊക്കെ കുളിച്ചു റെഡി ആവാൻ. രാത്രിയിൽ ഏർപ്പാട് ആക്കാം എന്ന് പറയുന്നു." പ്രജിത പറഞ്ഞു.
"ആ കുഴപ്പമില്ല, റൂമിൽ ഇരിക്കാൻ അല്ലല്ലോ വന്നത് സ്ഥലം കാണാനല്ലേ..." അനുഷ അതും പറഞ്ഞ് അച്ഛനും രവിസാറിനും ഒപ്പം ബാഗുമായി ലോഡ്ജിന് അകത്തേക്ക് പോയി.
പ്രജിതയും പിന്നെ തന്റെ ബാഗുമായി അവരോടൊപ്പം ലോഡ്ജിന് ഉള്ളിലേക്ക് നടന്നു. നാല് നിലയുള്ള ലോഡ്ജ് അതിലെ താഴത്തെ നിലയിൽ ഒരു ഹാൾ പോലെയുള്ള സ്ഥലം.
രണ്ടു നിലകളുള്ള പത്തു കട്ടിലുകൾ. പിന്നെ ഒരു ബാത്റൂമിൽ നിന്ന് തിരിച്ച അഞ്ച് ബാത്റൂമുകൾ.
പിള്ളേരെല്ലാം ബാഗുകളുമായി ഓരോ ബെഡിലേക്ക് വലിഞ്ഞു കേറി ഫോണിൽ എടുത്ത ഫോട്ടോകൾ സ്റ്റാറ്റസ് ഇട്ട് കൊണ്ടിരുന്നു. അശോകൻ രാവിലെയുള്ള കക്കൂസിൽ പോക്കിനായി ബാത്റൂമിൽ കേറി.
ഡ്രൈവറും കിളിയും പുറത്ത് എവിടെയോ ചായകുടിക്കാൻ എന്നും പറഞ്ഞ് പോയിരുന്നു. വീണ്ടും പ്രജിത രാവിസാറിന് ഒപ്പമായി.
"എന്താ പ്രജിതേ മുഖം തരാതെ ഒരു ഒഴിഞ്ഞു മാറ്റം?" രവി ആരും കേൾക്കാതെ ബെഡിൽ ഇരിക്കുന്ന പ്രജിതയോട് ചോദിച്ചു.
"ങേ... അത് സാറിന് തോന്നിയതാകും." പ്രജിത കള്ളം മറച്ചു പിടിച്ചു പറഞ്ഞു.
"കള്ളം പറയണ്ട പ്രജിതേ... എനിക്ക് പ്രായം അറുപതു കഴിഞ്ഞു. ഇതൊക്കെ മനസ്സിലാക്കാൻ ഉള്ള ബുദ്ധിയൊക്കെ എനിക്ക് ഇപ്പോഴുമുണ്ട്." രാവിസാറിന്റെ ഈ തരത്തിലുള്ള വാക്കുകൾ പ്രജിതയിൽ ചെറിയൊരു കുറ്റബോധം തോന്നിപ്പിച്ചു.
"സാറെ... അതുപിന്നെ... എനിക്ക് എന്തോപോലെ ആയി അതാണ്... എനിക്ക് അങ്ങനെ സാറിനോട് ദേഷ്യവും വെറുപ്പും ഒന്നുമില്ല... അണ്ണനും പിള്ളേരുമാ എന്റെ ലോകം...
അവരുടെ സന്തോഷം
💬 Comments
View all comments