Chapter Title : കരിയും കനലും [Irul Mashi]
അത് കള്ളമാണ് എന്നുള്ളത് അറിയാമായിരുന്നു.
ചിരിച്ചു കൊണ്ട് പ്രജിത രവിസാറിനൊപ്പം നടന്ന് മഞ്ഞിനിടയിൽ കൂടി പിള്ളേര് മുന്നേ നടക്കുന്നത് കണ്ടെത്തി.
"ദാണ്ടേ അവര്...?" വിരൽ ചൂണ്ടി കൊണ്ട് പ്രജിത പറഞ്ഞു.
"എന്റെ കൂടെ നടക്കാൻ പ്രജിതക്ക് ബുദ്ധിമുട്ട് ഉണ്ടോ...?"
"എനിക്ക് സാറിന്റെ കൂടെ എന്നല്ല ആരുടെ കൂടെ ആയാലും നടക്കാൻ ബുദ്ധിമുട്ട് ഉണ്ട്." തന്റെ കാല് വേദനയെ തമാശ രൂപേണ പ്രജിത പറഞ്ഞു.
"അങ്ങനെ ആണെങ്കിൽ ഞാൻ എടുത്തോളാം പ്രജിത, പ്രായം കൂടുതൽ ആണെങ്കിലും എന്റെ എൻജിൻ ഇപ്പോഴും കുഴപ്പമൊന്നും ഇല്ല." അതേ രീതിയിൽ രവിയും തിരിച്ചു പറഞ്ഞു.
"അയ്യാ... എന്നെ എടുക്കാൻ എന്റെ അണ്ണനുണ്ട്..." പ്രജിതക്കും രസം തോന്നിയിരുന്നു തമാശയോടെയുള്ള സംസാരങ്ങൾ.
"ഓ അവര് വലിയ അണ്ണന്റെ തോളിലെ കേറൂ..."
"അതേ എനിക്ക് എന്റെ അണ്ണന്റെ തോളിൽ കേറിയ മതി..." കുണുങ്ങി ചിരിച്ചു കൊണ്ട് പ്രജിത പറഞ്ഞു.
"എന്നിട്ട് അണ്ണൻ ദോ അവിടെ കിളിയും തമിഴനും ആയി വെള്ളം അടിക്കുന്നത് കാണുന്നുണ്ടോ?" ദൂരേക്ക് വിരൽ ചൂണ്ടി രവി കാണിച്ചു കൊടുത്തു.
"ശോ ഈ അണ്ണന്റെ കാര്യം, ഇങ്ങനെ വെള്ളമടിച്ചാൽ എനിക്കും പിള്ളേർക്കും ആരാ ഉള്ളത്?"
"വേണമെങ്കിൽ ഞാൻ വരാം പ്രജിതേ..."
"ആഹാ... എന്തൊരു പൂതിയാ ഈ വയസാം കാലത്ത്..." അടുപ്പ കൂടുതലിൽ പ്രജിത പറഞ്ഞു.
"വയസ്സൻ ആണെങ്കിലും ഉള്ളിൽ ഇപ്പോഴും പതിനേഴ് ആണെടി..."
"ഇപ്പോ എടി എന്നൊക്കെ ആയോ?"
"സാറേ വിളിച്ചോണ്ട് ഇരുന്നിട്ട് നേരത്തെ അത് കണ്ടില്ലല്ലോ..."
"അയ്യോ അത് ഒരു ഇതിൽ അങ്ങ് വന്നു പോയതാ..."
"ഓഹോ... എന്നാൽ ഇതും അങ്ങനെ വന്നു പോയതാണ്
💬 Comments
View all comments