Chapter Title : കരിയും കനലും [Irul Mashi]
അപ്പോഴേക്കും നാണം പൂത്തു തണുപ്പിൽ തന്റെ കവിളുകൾ തുടുത്തു. ഒരറപ്പും കൂടാതെ തന്റെ മൂക്കള പിഴിഞ്ഞ് കളഞ്ഞത് സമൂഹത്തിൽ ആളുകൾ ബഹുമാനത്തോടെ കാണുന്ന വയസ്സനായ വ്യക്തിയുടെ കാമുകഭാവങ്ങൾ ആണല്ലോ എന്നോർത്ത് പ്രജിതയുടെ ഉള്ളിലെ എന്തോ സന്തോഷം ചുണ്ടുകളിൽ പുഞ്ചിരി വിടർത്തി.
"ആഹ് ഇപ്പോഴാ നല്ല സുന്ദരി ആയത്..." രവി ഭംഗി വാക്ക് പറഞ്ഞു.
"ഒന്ന് പോ സാറെ... കെട്ടിക്കാറായ രണ്ട് പിള്ളേരുടെ തള്ളയാ... എന്നിട്ടാ സുന്ദരി എന്ന്..." പ്രജിത ആ വാക്കുകളിൽ സന്തോഷം കണ്ടെത്തിയെങ്കിലും ഉള്ളിലെ അപകർഷത വെളിയിൽ പറഞ്ഞു.
"അതിന് സുന്ദരി അല്ലാതെ ആകുമോ? സൗന്ദര്യത്തിന്റെ വിശദീകരണം പ്രായത്തിനു അനുസരിച്ചു മാറുമെന്റെ പ്രജിതകുട്ടീ... ഉമ്മാ..." രവി തന്റെ വാക്കുകളിൽ പ്രജിതയെ സന്തോഷിപ്പിച്ചു കൊണ്ട് അവളുടെ നെറുകയിലെ സിന്ദൂരത്തിൽ ചുണ്ടുകൾ ചേർത്ത് മുത്തം വെച്ചു.
കൗമാരക്കാരിയായ കാമുകിയെപ്പോലെ പ്രജിത തന്റെ നാല്പതിമൂന്നാം വയസ്സിൽ അന്യപുരുഷനിൽ പ്രണയത്തോടെയുള്ള ചുംബനത്തിൽ അലിഞ്ഞു നിന്നു.
"അങ്ങനെ എന്റേന്ന് മാത്രം വാങ്ങിച്ച് ഇരുന്നാൽ മതിയോ എനിക്കും കൂടി താ സ്വാർത്ഥത കാണിക്കാതെ..." കളിയോടെ രവി മുത്തം നൽകിയതിനു ശേഷം പറഞ്ഞു.
"അയ്യോ... ഞാനോ... അതെങ്ങനെ സാറെ എനിക്ക് നാണം വരുന്നു... ആളുകൾ ഒക്കെ ഇല്ലേ..." പ്രജിത അത്തരത്തിൽ മനസ്സ് എത്താതെ നിന്ന് വിക്കി.
"അയ്യെടാ... അത് കൊള്ളാമല്ലോ... ഇത്രയും നേരം കരഞ്ഞ് മൂക്കളെയും ഒലിപ്പിച്ച് കെട്ടിപിടിച്ചു നിൽക്കാൻ ഒരു ആളുകളും ഇല്ലായിരുന്നു. എന്റേന്ന് ഉമ്മ വാങ്ങാനും ഒരു കുഴപ്പവുമില്ല...
എന്നിട്ട് എനിക്ക് ഒന്ന് തരാൻ പറഞ്ഞപ്പോൾ ഓരോരോ തട്ടുമുട്ടുകൾ... ഇഷ്ടമല്ലെങ്കിൽ അത് പറഞ്ഞാൽ പോരെ പ്രജിതേ..." രവിയുടെ വാക്കുകൾ പ്രജിതയുടെ ഉള്ളിലെ പിൻവലിയലിനെ
💬 Comments
View all comments