Chapter Title : കരിയും കനലും [Irul Mashi]
തട്ടിച്ചു.
"എന്നാലും സാറെ എന്നെകൊണ്ട് അത്ര വെക്കമൊന്നും ഇങ്ങനെ കാണിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല..." പ്രജിത ഉള്ളിലെ പരമ്പരാഗത ചിന്തയിൽ നിന്നും മറുപടി പറഞ്ഞു.
"ഇങ്ങനെ ചങ്ങലയിൽ അടഞ്ഞു ജീവിക്കാൻ ആണോ പ്രജിതേ നീ ഇനിയും മുതിരുന്നത്... പൊട്ടിച്ചെറിയൂ... നിനക്കും നിന്റെ ആഗ്രഹങ്ങളുണ്ടെന്ന് സ്വന്തം മനസ്സിനോട് പറ..." രവി പ്രജിതക്ക് മനഃശക്തി നൽകി.
"എനിക്ക് കൈയും കാലും ഒക്കെ വിറച്ചിട്ട് വയ്യാ..."
"എന്നാ നീ കണ്ണടച്ചു പിടിച്ചിട്ട് തന്നെ... ഒരുവട്ടം നീ സ്വാതന്ത്ര്യം അനുഭവിച്ചാലേ അതിൽ നിന്ന് പുറത്ത് വരാൻ പറ്റൂ... നോക്ക് വാ... ഞാനല്ലേ നിന്റെ കൂടെ..."
രവിസാറിന്റെ ആവേശവാക്കുകൾ പ്രജിതയുടെ ഉള്ളിൽ ചെറിയ രീതിയിൽ തീ പടർത്തി. തന്നെ സംരക്ഷിക്കാൻ ഒരാളുണ്ടെന്ന് അവൾക്ക് അറിയാതെ തോന്നി. അവൾ കണ്ണുകളടച്ചു പിടിച്ചു കൊണ്ട് പതിയെ രവിസാറിന്റെ അടുത്തേക്ക് തന്റെ മുഖം അടുപ്പിച്ചു.
അവളുടെ ശ്വാസം രവിസാറിന്റെ കവിളിൽ തട്ടി തിരിച്ചു വരുന്നത് അവൾക്ക് അനുഭവപ്പെട്ടു. പെരുമ്പറ കൊട്ടുന്ന ഹൃദയത്തോടെ പ്രജിത തന്റെ ചുണ്ടുകൾ രവിസാറിന്റെ കവിളിൽ അമർത്തി.
അവളുടെ ഉള്ളിൽ എന്തോ ഒരു പൊട്ടിത്തെറി പോലെ തോന്നി. താൻ ചങ്ങല ബേധിച്ചിരിക്കുന്നു. തന്റെ ജീവിതം തന്റെ കൈയിലാണ് എന്ന് അവൾക്ക് തീർച്ചയായി.
ആദ്യമായി നിയന്ത്രണം കിട്ടിയ അവൾക്ക് വല്ലാത്തൊരു ആവേശവും സന്തോഷവും തിരതല്ലി. അവൾ വീണ്ടും ചുണ്ടുകൾ അമർത്തി ചുംബിച്ചു. എവിടെന്നോ വന്നൊരു ധൈര്യം അവളുടെ ഉള്ളിൽ നിറയുന്നത് പോലെ തോന്നിയ പ്രജിത വീണ്ടും വീണ്ടും ചുംബിച്ചു കൊണ്ടിരുന്നു.
ആവേശം ഒന്ന് തണുത്തപ്പോൾ അവൾ നിർത്തി. പതിയെ ശ്വാസമെടുത്ത് നേരെ നിന്നുകൊണ്ട് കണ്ണുകൾ തുറന്നു.
"കൊള്ളാമല്ലോ... നാണക്കാരിക്ക്
💬 Comments
View all comments