0%

Chapter Title : കരിയും കനലും [Irul Mashi]

Author : Irul Mashi Read All Parts 338.6K

ആവേശം ആയിരുന്നല്ലോ..." രവി പ്രജിതയുടെ മുഖത്ത് നോക്കി പറഞ്ഞു.

"എന്റെ ഇഷ്ടത്തിന് ഞാൻ ചെയ്യുന്നത് ഇത് ആദ്യമായിട്ടാ... എനിക്ക് എന്തോ ധൈര്യം വന്നത് പോലെ തോന്നി സാറെ..." പ്രജിത എന്തോ നേടിയെടുത്ത ആവേശത്തിൽ പറഞ്ഞു.

"അതാണ് ഞാനും പറഞ്ഞത്... ഇപ്പോഴല്ലേ നീ യഥാർത്ഥ പെണ്ണ് ആയത്... ഇനി നിനക്കു ഞാൻ ഓരോന്ന് പഠിപ്പിച്ചു തരാം. നിന്റെ ജീവിതത്തിൽ ഇതുവരെ അനുഭവിച്ച എല്ലാത്തിനും പലിശ അടക്കം സന്തോഷം വരാൻ കിടക്കുന്നതെ ഉള്ളൂ എന്റെ പ്രജിത മോളേ... നിനക്ക് സമ്മതം അല്ലേ..."

"എനിക്ക് സന്തോഷിക്കണം സാറെ... സാറ് പറയുന്നത് എന്തും ഞാൻ കേൾക്കും... എന്റെ കഷ്ടപ്പാടുകൾ കാണാൻ പറ്റിയ ഒരേയൊരു ആളാണ് സാറ്. എന്നിട്ട് എനിക്ക് കൂട്ടിലിട്ട ജീവിതത്തിൽ നിന്ന് സ്വാതന്ത്ര്യമുണ്ടെന്ന് മനസ്സിലാക്കി തന്നതും സാറാ...

സാറ് ഇവിടെ ഈ യാത്രയിൽ വന്നില്ലായിരുന്നു എങ്കിൽ ഞാൻ ഇപ്പോഴും സ്വന്തമായ എല്ലാം ത്യജിച്ചു നന്ദിയില്ലാവർക്ക് വേണ്ടി നടുവൊടിക്കുന്ന ഒരുത്തി ആയി ചത്തേനെ..."

തന്റെ ഉള്ളിലെ മുഴുവൻ ഭാണ്ഡകെട്ടും പുറത്തിറക്കികൊണ്ട് പ്രജിത പറഞ്ഞു.

"എന്റെ പ്രജിത മോളേ... ഇനി നീ എന്റെ പെണ്ണാ... നിന്നെ ഞാൻ സന്തോഷത്തിന്റെ പുതിയൊരു മായാലോകം കാണിക്കുമെടി പെണ്ണേ..." രവി തന്റെ ഉള്ളിലെ സന്തോഷം വാക്കുകളാൽ പറഞ്ഞുകൊണ്ട് കഠിന തപസ്സിൽ വരം നേടിയ ഭസ്മാസുരനെ പോലെ രവി വക്രമായി ഒന്ന് പുഞ്ചിരിച്ചു.

കാമുകിയുടെ കൈപിടിച്ചു ധൈര്യത്തോടെ നടക്കുന്ന കാമുകനെ പോലെ രവി പ്രജിതയുടെ കൈകൾ കോർത്തു പിടിച്ചു കൊണ്ട് കടയുടെ ഇടയിൽ നിന്നും പുറത്തേക്കിറങ്ങി.

കൊടൈക്കനാലിന്റെ തണുപ്പിലും പ്രജിതയുടെ ഉള്ളം കൈ വിയർത്തിരിക്കുന്നത് രവിക്ക് അറിഞ്ഞു.

രവിസാറിന്റെ കൈയിൽ

💬 Comments

View all comments