Chapter Title : കരിയും കനലും [Irul Mashi]
കൊണ്ട് രവി പറഞ്ഞു.
"അയ്യോ എനിക്ക് പേടിയാണെ... അതിന്റെ മുകളിൽ എത്തുമ്പോൾ ബിപി എങ്ങാനും കൂടിയാൽ അവിടെ ഇരുന്ന് ഞാൻ ചത്ത് പോകും..." പ്രജിത ചെറിയ പേടിയോടെ പറഞ്ഞു.
"ഓ അങ്ങനെ അങ്ങ് ചാകുന്നെങ്കിൽ ചാകട്ടെ... എന്റെ കൂടെ ഇരുന്നിട്ട് ചാകാൻ നിനക്ക് വിഷമം ഉണ്ടോ...?" വീണ്ടും വാക്കുകൾ കൊണ്ട് രവിസാർ പ്രജിതയുടെ ഉള്ളിലെ ചിന്തകളെ കാടുകേറ്റി.
"അങ്ങനെ ഒക്കെ ചോദിച്ചാൽ ഞാൻ എന്തര് പറയാൻ... ആർക്കും വേണ്ടാത്തവളെ പോലെയുള്ള ഈ ജീവിതത്തിൽ... ആ ഇനി കള്ളകാമുകന്റെ കൂടെയിരിക്കുമ്പോൾ ചാകാനാണ് വിധിയെങ്കിൽ അങ്ങനെ ആകട്ടെ..."
സ്വയം ധൈര്യം ആർജിച്ചു കൊണ്ട് പ്രജിത പറഞ്ഞു.
അവർ രണ്ട് പേരും നടന്ന് ഊഞ്ഞാലിനു അടുത്തെത്തി. രണ്ട് ടിക്കറ്റ് എടുത്ത് ഒരു കൂപ്പിൽ അവർ കേറി ഇരുന്നു. ഓരോരുത്തരെ നിറക്കുന്നത് കൊണ്ട് പതിയെ വരിവരിയായി നിറയുന്ന കൂപ്പുകൾ മുകളിലേക്ക് ഉയർത്തി കൊണ്ടിരുന്നു.
അപ്പോഴേക്കും തണുത്ത കൈകൾ കൊണ്ട് പ്രജിത രവിസാറിന്റെ കൈകളിൽ മുറുകെ പിടിച്ചിരുന്നു.
രവി അപ്പോഴേക്കും പ്രജിതയെ തന്റെ നെഞ്ചിലേക്ക് ചേർത്ത് കിടത്തി കെട്ടിപിടിച്ചിരുന്നു. പ്രജിതയുടെ ഉള്ളിൽ അശോകണ്ണനോ മക്കളോ കാണുമോ എന്നുള്ള ചെറിയ ഭയം തോന്നിയെങ്കിലും മഞ്ഞു മൂടി നിൽക്കുന്നത് കൊണ്ട് ആരെയും തിരിച്ചറിയില്ല എന്നൊരു ആശ്വാസം അവളിൽ വന്നു.
പോരാത്തതിന് നല്ലപോലെ അടച്ചു വെച്ചത് പോലെയുള്ള കൂപ്പാണ്. കഴുത്ത് വരെയും മറഞ്ഞിരിക്കുന്ന തരത്തിലുള്ളത്. അപ്പൊ പെട്ടെന്ന് മുഖം മാത്രമായി കാണാനും ശ്രദ്ധിക്കാനും പറ്റുകയില്ല എന്നുള്ളതും അവൾക്ക് ഒരു സമാധാനം നൽകി.
വരിവരിയായി ഏറ്റവും മുകളിൽ എത്തി നിർത്തിയതും താൻ അത്രയും ഉയരത്തിൽ ആണ് ഇരിക്കുന്നത് എന്നത് പ്രജിതക്ക്
💬 Comments
View all comments