Chapter Title : കരിയും കനലും [Irul Mashi]
നഷ്ടമല്ലേ... നിങ്ങൾ വീട്ടിൽ എന്നെ അടിച്ചോണ്ട് വരാൻ സമ്മതിക്കാത്തത് കൊണ്ട് അച്ഛൻ ഉറങ്ങാൻ നേരം ആർക്കും ശല്യമില്ലാതെ അല്പം കുടിച്ചിട്ട് കിടക്കുന്നല്ലേ ഉള്ളൂ...
ഇതിപ്പോ ഇങ്ങനെ ഒരു ടൂർ വന്നൊണ്ട് അല്ലേ..." മക്കളുടെ പിടിവാശിയിൽ ചെറിയ സ്നേഹാഭയമുള്ള അശോകൻ മറുപടി പറഞ്ഞു.
"എന്റെ അച്ഛാ... നമുക്ക് ശല്യം എന്ന് വെച്ചിട്ട് അല്ല കുടിക്കണ്ട എന്ന് പറയണത്... വല്ല അസുഖം പിടിച്ചു കിടന്നാൽ നമുക്ക് അച്ഛനെ കാണാൻ പറ്റാതെ ആയിപോവില്ലേ എന്ന് വെച്ചിട്ട് അല്ലേ..." അരുണിമ അല്പം വികാരഭരിതമായി പറഞ്ഞു.
"എന്റെ അച്ചുമോളെ നീ ഇങ്ങനെ എന്നെക്കൂടെ വിഷമിപ്പിക്കല്ലേ... നിങ്ങളെ ഒക്കെ കാണാതെ അച്ഛൻ അങ്ങനെ പെട്ടെന്ന് ചത്തു പോവില്ലെടി... ഇന്ന് ഒരു ദിവസം അല്ലേ... നീ അങ്ങോട്ട് ക്ഷമിക്ക്... അച്ഛന്റെ ചക്കരയല്ലേ..."
മക്കളുടെ വികാരഭരിതമായ പിടിച്ചുകെട്ടലിൽ മാത്രമേ അശോകണ്ണനെ കെണിയിൽ വീഴ്ത്തി മെരുക്കാൻ പറ്റുകയുള്ളു എന്ന് പ്രജിതക്ക് അറിയാം. അതുകൊണ്ട് തന്നെയാണ് ഈ കാര്യം മക്കൾക്ക് വിട്ടേക്കുന്നത്.
അങ്ങനെ അച്ഛനും മക്കളും കുമ്പസാരം കഴിഞ്ഞ് അവർ ലോഡ്ജിലേക്ക് കയറി.
"സാറേ ഒന്ന് ചോദിച്ചേ എന്തായി എന്ന്...?" അശോകൻ രാവിസാറിനോട് പറഞ്ഞു.
"ആ ഞാൻ പോയി ചോദിച്ചിട്ട് വരാം നിങ്ങൾ ഇവിടെ നിൽക്ക്..." രവി ഉടനെ ഫ്രന്റ് ഓഫീസിലേക്ക് നടന്നു. അല്പം കഴിഞ്ഞതും രവി തിരികെ വന്നു.
"നമുക്ക് ഭാഗ്യമില്ലല്ലോ അശോകാ..." രവി പറഞ്ഞു.
"എന്ത് പറ്റി സാറേ... ബസ്സിൽ കിടക്കേണ്ടി വരുമോ?" അശോകൻ ചോദിച്ചു.
"അതല്ല... ആകെ രണ്ട് മുറിയെ ഒഴിവ് ആയി ഉള്ളൂ..."
"രണ്ട് ഉണ്ടല്ലോ... പിന്നെന്താ കുഴപ്പം... പിള്ളേർക്ക് ഒരു മുറി നമുക്ക് മൂന്നു
💬 Comments
View all comments