Chapter Title : കരിയും കനലും [Irul Mashi]
താക്കോൽ സർവീസ് ബോയ് കൊണ്ട് വന്ന് മുറി തുറന്ന് കാണിച്ചു കൊടുത്തു. ഒരു വലിയ മുറിയിൽ പിള്ളേരെല്ലാം കിടക്കാനായി തിരഞ്ഞെടുത്തു.
തൊട്ടടുത്തുള്ള മുറിയിൽ പ്രജിതയും അശോകനും രവിയും. അവിടെ എന്തായാലും രണ്ട് ബെഡ്ഡുകൾ ഉള്ളത് കണ്ട് അവർക്ക് ഒരു സന്തോഷം തോന്നി.
"ആ നമുക്ക് എന്തായാലും സുഖമായിട്ട് കിടക്കാൻ പറ്റും കേട്ടാ... ഇവിടെ രണ്ട് കട്ടില് കിടക്കേ അല്ലേ..." അശോകൻ പറഞ്ഞു.
"ഓ ഇത് കിങ് സൈസ് ആണെന്ന് തോന്നുന്നു അല്ലേ..." അവിടെയുണ്ടായിരുന്ന വലിയ കട്ടിലിൽ ഇരുന്ന് കൊണ്ട് രവി പറഞ്ഞു.
"ഓ ഇത്രേം വലുത് എന്തായാലും കിങ് ആയിരിക്കും... അല്ലായിപ്പോ എന്തായാലും ഒന്ന് ഉറങ്ങണം അത്ര അത്ര തന്ന." അശോകൻ പറഞ്ഞു.
"ഇനി പിള്ളേരേം കൊണ്ട് ആഹാരം കഴിക്കാൻ പോണ്ടേ...?" പ്രജിത ഇടക്ക് ചോദിച്ചു.
"പിന്നല്ലാതെ കഴിച്ചോണ്ട് നേരത്തെ കിടക്കാം എന്നാലേ കാലത്തെ പോക്ക് നടക്കു... അല്ലെങ്കിൽ പിന്നെ താങ്ങി തൂങ്ങി സമയം ഒരുപാട് അങ്ങ് പോകും." അശോകൻ പറഞ്ഞു.
"എന്നാ വരീൻ നമുക്ക് കഴിക്കാൻ നോക്കാം..." ബാഗ് എല്ലാം വെച്ചതിന് ശേഷം പ്രജിത അവരോടായി പറഞ്ഞു.
പിന്നെ മുറിപൂട്ടി പ്രജിതയും അശോകനും രവിസാറും കൂടി പിള്ളേരുടെ മുറിയുടെ അടുത്ത് പോയി വിളിച്ചു. അപ്പോഴേക്കും അവരും റെഡി ആയി വന്നു.
പിള്ളേരെ എല്ലാം വിളിച്ചുകൊണ്ടു താഴെ ക്യാന്റീനിൽ എത്തി എല്ലാരും ഇരുന്നു.
കഴിക്കാനായി കുട്ടികൾ പൊറോട്ടയും കോഴിപൊരിച്ചതും ഒക്കെ ഓർഡർ ചെയ്തു. പ്രജിത ലഘുവായി ഇഡലി പറഞ്ഞു. അശോകനും രവിസാറും ഓംലെറ്റ് കൂടി ചേർത്ത് പറഞ്ഞു.
ആഹാരം എത്തി എല്ലാരും കഴിച്ചു കഴിഞ്ഞു. അപ്പോഴേക്കും അശോകന്റെ
💬 Comments
View all comments