Chapter Title : കർമ്മഫലം 3 [നീരജ് K ലാൽ]
എനിക്കൊരു പേരുദോഷം ഉണ്ടാകരുതെന്നുള്ള ഒറ്റ ചിന്ത കൊണ്ടാണ് ഒരാളെയും അറിയിക്കാതെ പുള്ളി എന്നെ സ്നേഹിച്ചത്..."
"എന്നിട്ട് എന്താ നീ ഈ കാര്യം എന്നോട് പറയാതിരുന്നത്... "
"അന്ന് നിനക്ക് എത്രയാ പ്രായം...???"
"അതും ശെരിയാണ്...."
"വീട്ടിൽ പറഞ്ഞാലും അച്ഛൻ സമ്മതിക്കില്ല... നിനക്കറിയാല്ലോ നമ്മുടെ വീട്ടിലെ അവസ്ഥ... ഇതര മതത്തിൽ പെട്ട ജോസേട്ടൻ്റെ കാര്യം നമ്മുടെ വീട്ടിൽ പറഞാൽ എന്തായിരിക്കും സ്ഥിതി... അത് മാത്രവുമല്ല എനിക്ക് താഴെയും ഇരുത്തി ഇല്ലേ വീട്ടിൽ..... അപ്പോ അവളുടെ കാര്യവും ഓർത്ത് എനിക്ക് ടെൻഷൻ ആയിരുന്നു..."
"എന്നിട്ടും ഒരു ദുർബല നിമിഷത്തിൽ ഞങ്ങൾ ഒളിച്ചോടാൻ പോലും തീരുമാനിച്ചതായിരുന്നു...."
"രണ്ടാമത്തെ പെണ്ണ് കാണലിൻ്റെ അന്നുരാത്രി 2 മണിക്ക് ജോസേട്ടൻ കവലയിൽ വന്നു നിൽക്കുമെന്ന് പറഞ്ഞിരുന്നു അന്ന് ഞാൻ എല്ലാം pack ചെയ്തു വച്ചതായിരുന്നു.... പക്ഷേ സമയമായപ്പോൾ എനിക്ക് ഭയമായിരുന്നു.. അത്കൊണ്ട് പോയില്ല... പുള്ളി രാവിലെ വരെ കാത്തുനിന്നു വിഷമിച്ച് തിരികെ പോയി.... ഒരുപക്ഷേ അന്നു ഞാൻ പോയിരുന്നെങ്കിൽ എൻറെ ജീവിതം തന്നെ മാറിയേനെ.... "
"പിന്നെ നിങൾ ശ്രമിച്ചില്ലേ....???"
"ഒരു തവണ ഞാനും മനസ്സ് കൊണ്ട് തയാറായി... "
"അപ്പോഴാണ് പുള്ളിയുടെ അനിയത്തിക്ക് ഒരു കല്ല്യാണ ആലോചന വന്നത്... "
"അത് കഴിഞ്ഞ് 6 മാസം കഴിഞ്ഞപ്പോൾ അഭിയുടെ അച്ഛൻ ആലോചനയുമായി വന്നു...."
"അന്ന് വൈകുന്നേരം പുള്ളി ഇവിടെ വന്നിരുന്നു... ഇവിടെ തോഴുത്തിൽ എത്ര നേരം ഞാൻ പുള്ളിയെ കെട്ടി പിടിച്ച് കരഞ്ഞു എന്നറിയോ....????"
"വിധിയുടെ തീരുമാനം വേറെ ആയത് കൊണ്ടും എനിക്ക് ഭാഗ്യം ഇല്ലാത്തത് കൊണ്ടും ജോസേട്ടനെ എനിക്ക് നഷ്ടമായി..... "
അവളുടെ
💬 Comments
View all comments