0%

Chapter Title : കർമ്മഫലം [ഏകൻ] [Edited version]

Author : VaSco Read All Parts 4.1K

വ്യവസായം ആയി മാറി. അങ്ങനെ ആറു വർഷങ്ങൾ കഴിഞ്ഞു.

ആറാമത്തെ വർഷം തന്റെ കൂടെ പഠിച്ച അനാഥയായ നാൻസിയെ വിവാഹം കഴിച്ചു.. എന്നാൽ വിവാഹം കഴിഞ്ഞു വരുന്നവഴിയിൽ കാർ അപകടത്തിൽ നാൻസി കിടപ്പ് രോഗി ആയി. ജീവനുണ്ട് എന്ന് പറയാം എന്നല്ലാതെ ചലനശേഷിയും സംസാരശേഷിയും ഇല്ലാതെ ആയി….. എന്നിട്ടും ജോപ്പൻ നാൻസിയെ പൊന്നുപോലെ നോക്കി . അന്ന് ജോപ്പന് വലിയ അപകടം കൂടാതെ രക്ഷപെട്ടിരുന്നു.

ജോപ്പൻ തന്നെയാണ് നാൻസിയുടെ എല്ലാ കാര്യവും നോക്കിയിരുന്നത്. അങ്ങനെ പത്തു വർഷം… അത് കഴിഞ്ഞു നാൻസി പോയി. ആ പത്തു വർഷവും നാൻസി കിടന്ന കിടപ്പിൽ ആയിരുന്നു. നാൻസിയും പോയപ്പോൾ ജോപ്പൻ വീണ്ടും തനിച്ചായി..

പിന്നേയും നാല് വർഷം കഴിഞ്ഞു.. പലരും ജോപ്പനെ ഒരു വിവാഹം കഴിക്കാൻ നിർബന്ധിച്ചെങ്കിലും ജോപ്പൻ വഴങ്ങിയില്ല. പള്ളികര്യവും അനാഥകുഞുങ്ങളുടെ കാര്യവും നോക്കി കഴിഞ്ഞു പോകുന്നതിനിടയിൽ ആണ് ആലിസുമായി വിവാഹം.. അതും അച്ഛന്റെ നിർബന്ധം ഒന്ന് കൊണ്ട് മാത്രം.

ഇനി ജോപ്പൻ പറയും

"ഇനി വയ്യ മോളെ. അപ്പന് ഇനി ഒന്നും വയ്യ. എന്റെ ആലിസ് ഇല്ലാത്ത ഇവിടെ കഴിയാൻ എനിക്ക് വയ്യ. അപ്പൻ ഒന്ന് പറയാം മോളുടെ അമ്മച്ചി ആലിസ് പാവമാ … സ്നേഹിക്കാൻ മാത്രം അറിയുന്ന പാവം. .. ആ ആലീസിനെ മോള് വെറുക്കരുത്. അപ്പനെ മോള് വെറുത്തോളു... സാരമില്ല. എന്നാലും മോള് എനിക്ക് എന്റെ മോളെ പോലെ തന്നെയാണ്.

അപ്പൻ അച്ഛനോട് എല്ലാം പറഞ്ഞിട്ടുണ്ട്.. മോൾക്ക് ഇഷ്ട്ടം ഇല്ലാതെ അപ്പൻ ഇവിടെ നിൽക്കുന്നില്ല..

ഇവിടെ ഉള്ളത് എല്ലാം ഇനി മോൾക്ക് ഉള്ളതാണ്.. അപ്പൻ

💬 Comments

View all comments