0%

Chapter Title : കർമ്മഫലം [ഏകൻ] [Edited version]

Author : VaSco Read All Parts 4.1K

നനച്ചിട്ടോള്ളാം. ”

“വേണ്ട മോളെ. അപ്പൻ തന്നെ ചെയ്‌തോളാം. അപ്പൻ തന്നെയല്ലേ അതെല്ലാം ചെയ്യാറ്. അപ്പൻ തന്നെ ചെയ്‌തോളാം.”

"അത് അത്

നമ്മുടെ വീട്ടിൽ താമസിക്കുമ്പോൾ ആയിരുന്നില്ലേ അപ്പാ. ”

” എവിടെ ആയാലും അപ്പന്റെ മോള് അപ്പന്റെ മോള് തന്നെയല്ലേ? ”

ജോപ്പൻ രണ്ടു പേരുടേയും മുഷിഞ്ഞ ഡ്രസ്സ്‌ എല്ലാം എടുത്തു പുറത്ത് ഇറങ്ങി. കൂടെ ആൻസിയും.

അതുകണ്ടു സ്റ്റെഫി അവിടെ വന്നു പറഞ്ഞു.

“നനക്കേണ്ടതൊക്കെ അവിടെ ഇട്ടേരെ. ഞാൻ നനച്ചു തരാം.”

“വേണ്ട ഞാൻ നനച്ചോളാം. എവിടെ നിന്ന നനക്കുന്നത്. അത് പറഞ്ഞു തന്നാൽ മതി. ” ജോപ്പൻ പറഞ്ഞു.

“അയ്യോ!!!! സാറാണോ നനക്കുന്നെ. അതും കെട്യോളുടെ ഡ്രെസ്സും . അവിടെ വച്ചേരെ സാറേ. ഞാൻ നനച്ചേരാം.”

“വേണ്ട .. അവൾക്കു വയ്യാത്തോണ്ടാ. അല്ലേൽ അവൾതന്നെ നനച്ചേനെ. ”

സ്റ്റെഫി നനക്കുന്ന സ്ഥലം കാണിച്ചു കൊടുത്തു.

ജോപ്പൻ ആൻസിയേയും കൂട്ടി അങ്ങോട്ട് പോയി

അതിന്റെ അടുത്ത് തണലിൽ ആൻസിയെ ജോപ്പൻ ഇരുത്തി.

ജോപ്പൻ നനക്കാൻ തുടങ്ങി. ജോപ്പൻ നനച്ചിടുന്നത് ആൻസി നോക്കി ഇരുന്നു. ആൻസിയുടെ അടിവസ്ത്രം പോലും അതിൽ ഉണ്ടായിരുന്നു. ആൻസിയുടെ അടുത്ത് വന്ന് സ്റ്റെഫി ഇരുന്നു. എന്നിട്ട് ആൻസിയോട് പറഞ്ഞു..

“പലരും വൈദ്യരെ കാണാൻ വന്നപ്പോൾ ഇവിടെ താമസിച്ചിട്ടുണ്ട്. എന്നാൽ ഇതുപോലെ ഒരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.. എന്തായാലും ചേച്ചി ഭാഗ്യവതി ആണ്. ഇതുപോലെ ഉള്ള ഒരു കെട്ട്യോനെ കിട്ടിയില്ലേ.. എനിക്കും ഉണ്ട് ഒരു കെട്യോൻ. എന്റെ ഷഡിയോ ബ്രായോ ഇന്നേവരെ കണ്ടിട്ട് പോലും ഉണ്ടാവില്ല…. എനിക്ക് വാങ്ങി തരുന്നത് പോലും അമ്മച്ചിയാ

💬 Comments

View all comments