Chapter Title : കർമ്മഫലം [ഏകൻ] [Edited version]
”
ആൻസി ശരിക്കും വല്ലായ്മ തോന്നി. തന്റെ അപ്പനെ കൊണ്ട് താൻ ഇത്രയും നാൾ വരെ തന്റെ അടിവസ്ത്രം വരെ കഴുകിച്ചില്ലേ…..ഇപ്പോഴും ഒരു മടിയും കൂടാതെ എല്ലാം നനക്കുന്നു. ഞാൻ എന്തെല്ലാം പറഞ്ഞു അപ്പനെ വേദനിപ്പിച്ചിരിക്കുന്നു. ഒരു തവണ പോലും അപ്പൻ ദേഷ്യത്തോടെ എന്നെ ഒന്ന് നോക്കിയത് പോലും ഇല്ല.. ഈ അപ്പനോട് താൻ ചെയ്ത എല്ലാ തെറ്റിനും എങ്ങനെ മാപ്പ് ചോദിക്കും.. എങ്ങനെ പരിഹാരം കാണും ഒന്നും അറിയില്ല.
ആൻസി എന്തൊക്കെയോ ചിന്തിച്ചുകൂട്ടി.
" മോളെ വാ കഴിഞ്ഞു. വാ വന്നു മോള് കുറച്ചു സമയം ഉറങ്ങ്.. ക്ഷീണം ഒക്കെ ഉറങ്ങി എഴുനേൽക്കുമ്പോൾ മാറും. ”
ജോപ്പൻ ആൻസിയെകൂട്ടി റൂമിൽ പോയി. ആൻസി കട്ടിലിൽ കയറി കിടന്നു. ജോപ്പൻ കുളിക്കാൻ പോയി. ജോപ്പൻ കുളിച്ചു വരുമ്പോൾ ആൻസി ഉറങ്ങിയിരുന്നു. ജോപ്പൻ കട്ടിലിനു താഴെ നിലത്ത്. ആ ഇടുങ്ങിയ സ്ഥലത്ത് കിടന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ആൻസി എഴുന്നേറ്റു. താഴെ വെറും തറയിൽ . അതും ഇടുങ്ങിയ നേരെ ഒന്ന് കിടക്കാൻ പോലും കഴിയാത്ത സ്ഥലത്ത് അവളുടെ അപ്പൻ കിടന്ന് ഉറങ്ങുന്നു.
അവൾ ജോപ്പനെ വിളിച്ചു.
“അപ്പാ… അപ്പാ ജോപ്പൻ ഞെട്ടി എഴുനേറ്റു . എന്താ മോളെ എന്ത് പറ്റി. മോൾക്ക് എന്തെങ്കിലും വേണോ? ”
“ഒന്നും ഇല്ല അപ്പാ. അപ്പൻ എഴുനേറ്റ് ഈ കട്ടിലിൽ കയറിക്കിടക്ക്. ഇതിൽ ഒരാൾക്ക്കൂടെ കിടക്കാൻ സ്ഥലം ഉണ്ടല്ലോ. അപ്പൻ ഇങ്ങനെ തറയിൽ കിടക്കുന്നത് കാണാൻ വയ്യ അപ്പാ. ”
“വേണ്ട മോളെ. മോള് സ്വസ്ഥമായി കിടന്ന് ഉറങ്ങ്. അപ്പൻ ഇവിടെ
💬 Comments
View all comments