Chapter Title : ?കസ്തൂരി എൻ്റെ ഏട്ടത്തി? [The Mech]
ഞാൻ ഉണരുമ്പോൾ എൻ്റെ സഖി എൻ്റെ നെഞ്ചിലെ ചൂടും പറ്റി നല്ല ഒറക്കം….എൻ്റെ പുറത്ത് കേറി കിടക്കുന്നത് കൊണ്ട് എന്നിക് അല്പം ബുദ്ധിമുട്ടുണ്ട് '....
കിടന്നാൽ സമയം പോകും എന്നോർത്തപ്പോൾ അവളെ ഉണർത്താൻതന്നെ തീരുമാനിച്ചു.
' കസ്തൂരി….കസ്തൂരി…. എണീക്ക്….നേരം വെളുത്ത്…. മണി അണ്ണൻ ഒണെന്ന് കാണും '.....
' മം...കുറച്ച് നേരം കൂടി ഒറങ്ങട്ട് ചെക്കാ…...അവൽ കിണുങ്ങിക്കൊണ്ട് പറഞ്ഞു.
' ടീ എണീക്ക്….മണി അണ്ണനാണം കേറി വെരും '.....
അവൽ പതിയ കണ്ണ് തുറന്ന് എന്നെ തന്നെ നോക്കി കിടന്നു.റിലേ കിട്ടിയപ്പോൾ ആണ് എൻ്റെ നെഞ്ചിലാണ് ആശാട്ടി കിടക്കുന്നതെന്ന് മനസ്സിലായത്.
എൻ്റെ മുഖത്തിന്ന് നോട്ടം മാറ്റി നാണത്തോടെ പതിയ എൻ്റെ ശരീരത്തിൽ നിന്നും ഇറങ്ങി മോളെയും എടുത്തോണ്ട് പുറത്തിട്ടു ഇറങ്ങാൻ പോയി. കതകിൻ്റെ അടുത്ത് എത്തിയപ്പോൾ ആണ് ഞാൻ വിളിച്ച് പറഞ്ഞത്.
' അതേ...ഒന്ന് പൊറത്ത് പോണം...ഞാൻ ബർതടയ്ക്ക് വാങ്ങി തന്ന റെഡ് സാരി ഉടുത്ത മതി '......അവൽ ശെരി എന്നരീതിയിൽ തലയും ആട്ടി പുറത്ത് പോയി.
ഞാൻ ഫ്രേശായി ഒരു ചുമപ്പ് ഷർട്ടും കസവ് മുണ്ടും ഉടുത്ത് നേരെ കസ്തൂരിയുടെ മുറിയിൽ പോയി. അവൽ കുളിച്ചൊരുങ്ങി റെഡ് സെറ്റ് സരിയും ഉടുത്ത് നിൽക്കുന്നു. ഇപ്പൊൾ കണ്ടാൽ സാക്ഷാൽ കാവിലെ ഭഗവതി പോലുണ്ട്. മോൾക്കും റെഡ് ഫ്രോക്ക് തന്നെയാണ് ഇടിപിച്ചത്.(ഇപ്പൊൾ ഡ്രസ്സ് എടുത്താൽ ഞങൾ 3 പേർക്കും ഒരേ കണക്കത്തെ മാച്ചിംഗ് ഡ്രസ്സ് വാങ്ങും).
ഞാൻ റൂമിൽ കേറി മോളെയും എടുത്ത് ഒരു മുത്തവും കൊടുത്ത് താഴോട്ടിറങ്ങി. പിറകെ നാണിച്ചു എൻ്റെ പെണ്ണും വന്നു.
ഒരുമിച്ച് താഴോട്ട് ഇറങ്ങി വന്ന ഞങ്ങളെ കണ്ട മണി അണ്ണൻ.
' ആഹാ….രണ്ടും വീണ്ടും ഒന്നിച്ചോ….എൻ്റെ പൊന്നു കുഞ്ഞെ...കുഞ്ഞ് മിണ്ടുന്നില്ല എന്ന് പറഞ്ഞ് ഇവിടെ എന്ത് ബെഹളമായിരുനന്നെന്നോ'....
ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ പറയല്ലേ എന്ന് കൈകാണിക്കുന്നു എൻ്റെ
💬 Comments
View all comments