Chapter Title : ?കസ്തൂരി എൻ്റെ ഏട്ടത്തി? [The Mech]
ബോഡി പക്ഷേ shape ആകി വെച്ചേക്യാ... കിക്ക് ബോക്സിംഗ് ചാമ്പ്യൻ, കൂടാതെ സ്ട്രീട് ഫൈറ്റെരും… എന്നരം ഞിങ്ങൽ വിചാരിക്കും ഞാൻ എന്തിനാ പേടിക്കുനെന്ന്… പേടി അല്ല ബഹുമാനം...ഏട്ടൻ നമ്മളെ അടിച്ചാൽ കൊഴപ്പമില്ല പക്ഷേ നമ്മള് എങ്ങനെയാ ഇത്രയും മൂത്ത ഏട്ടനെ അടിക്കുന്നത്).
' ഇന്ന് ഏട്ടൻ ഒന്നിനും വെരൂലാ..
കുഞ്ഞ് ധൈര്യമായിട്ട് പോര് '...
' എങ്കി വാ '.....മണി അണ്ണൻ തന്ന ധൈര്യത്തിൽ ഞാൻ മുമ്പിൽ കേറി നടന്നു.
താഴെ എത്തിയപ്പോൾ സോഫയിൽ ഇരിപോണ്ട് കാലൻ...ഞാൻ ആ ഏരിയയിലോട്ട് നോക്കാതെ അച്ഛൻ്റെ റൂമിലോട്ട് കടന്നു. അച്ഛൻ കിടപ്പാണെലും സംസാരിക്കും.ഞാൻ അച്ഛൻ്റെ അടുത്ത് ഇരുന്നട്ട് അച്ഛൻ്റെ കൈയോട് എൻ്റെ കൈയ് കോർത്തു അച്ഛൻ്റെ മുഖത്തോട്ട് നോക്കി.അച്ഛൻ എന്നെ തന്നെ നോക്കി കിടക്കുകയാണ്. അച്ഛൻ പതിയ സംസാരിച്ച് തുടങ്ങി.
' മോനെ ദേവാ ഞാൻ ഒരു സന്തോഷ വാർത്ത പറയാൻ ആണ് വിളിപ്പിച്ചത് '...
ഞാൻ ആകാംഷയോടെ അച്ഛൻ്റെ മുകത്തോട്ട് നോക്കി.
' മോനെ സൂര്യ വിവാഹം കഴിച്ചു '
ഈ വാർത്ത കേട്ട ഞാൻ ഞെട്ടി തരിച്ചുപോയി...എൻ്റെ ഏട്ടൻ വിവാഹം കഴിക്കാനോ??? ഈ ജന്മം വിവാഹം കഴിക്കാനോ??? ഹേയ് ഏട്ടൻ അച്ഛനെ പറ്റിക്കാൻ പറഞ്ഞതായിരിക്കും...ഞാൻ വിശ്വാസം വെരാതെ മണി അണ്ണനെ നോക്കി...പുള്ളിയും സത്യം ആണെന്ന് തല ആട്ടി…
' ഓ… വല്ല രണ്ടാം കെട്ടുകാരി ആയിരിക്കും...അല്ലേ വല്ല മുതു തള്ളയും….ഇനി ഈ പുതിയ ശവവും കൂടി എൻ്റെ മണ്ടയ്ക്ക് കേറാൻ വെരുമോ '.... ഞാൻ മനസ്സിൽ ആലോചിച്ചു.
' മോനെ ദേവാ...നീ ഏട്ടത്തിഅമ്മയെ അമ്മ ആയിട്ട് കാണണം...നീയും
💬 Comments
View all comments