Chapter Title : ?കസ്തൂരി എൻ്റെ ഏട്ടത്തി? [The Mech]
മുണ്ടും ഉടുത്ത് നേരെ കസ്തൂരിയുടെ മുറിയിൽ പോയി. അവൽ കുളിച്ചൊരുങ്ങി റെഡ് സെറ്റ് സരിയും ഉടുത്ത് നിൽക്കുന്നു. ഇപ്പൊൾ കണ്ടാൽ സാക്ഷാൽ കാവിലെ ഭഗവതി പോലുണ്ട്. മോൾക്കും റെഡ് ഫ്രോക്ക് തന്നെയാണ് ഇടിപിച്ചത്.(ഇപ്പൊൾ ഡ്രസ്സ് എടുത്താൽ ഞങൾ 3 പേർക്കും ഒരേ കണക്കത്തെ മാച്ചിംഗ് ഡ്രസ്സ് വാങ്ങും).
ഞാൻ റൂമിൽ കേറി മോളെയും എടുത്ത് ഒരു മുത്തവും കൊടുത്ത് താഴോട്ടിറങ്ങി. പിറകെ നാണിച്ചു എൻ്റെ പെണ്ണും വന്നു.
ഒരുമിച്ച് താഴോട്ട് ഇറങ്ങി വന്ന ഞങ്ങളെ കണ്ട മണി അണ്ണൻ.
' ആഹാ….രണ്ടും വീണ്ടും ഒന്നിച്ചോ….എൻ്റെ പൊന്നു കുഞ്ഞെ...കുഞ്ഞ് മിണ്ടുന്നില്ല എന്ന് പറഞ്ഞ് ഇവിടെ എന്ത് ബെഹളമായിരുനന്നെന്നോ'....
ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ പറയല്ലേ എന്ന് കൈകാണിക്കുന്നു എൻ്റെ പെണ്ണ്.
' കുഞ്ഞ് മിണ്ടുന്നിലെന്ന് പറഞ്ഞ് ഏത് നേരവും കരചിലായിരുന്ന്….ഭക്ഷണം പോലും കഴിക്കില്ല...എൻ്റെ ചെക്കൻ തിന്നില്ലലോ എന്നരം എനിക്കും വേണ്ട എന്ന പറച്ചില്…. മൊലയുട്ടുന്ന പെണ്ണല്ലേ എന്നരം പട്ടിണി കിടന്നാലോ….എങ്ങനേലും നിർബന്ധിച്ച് രണ്ട് വറ്റ് തിന്നാൽ ആയി…. ആ റൂം വിട്ട് പുറത്തിറങ്ങുന്നത് ഇപ്പോഴാ '.....
മണി അണ്ണൻ ഇത്രയും പറഞ്ഞപ്പോൾ ഞാൻ തിരിഞ്ഞ് അവളെ നോക്കി. തല കുനിച്ച് നിന്ന് ചിരിക്കുന്നു.ഇന്നലത്തെ പെണ്ണിൻ്റെ കോലം കണ്ടപ്പോഴേ എനിക്ക് തോന്നിയായിരുന്നു.ഇന്നലത്തെ കസ്തൂരിയുടെ കോല്ലം കണ്ട് ഞാൻ ഞെട്ടി പോയി….
മുടികൾ എല്ലാം പാറി പറന്ന്….കരഞ്ഞ് കലങ്ങി രക്ത വർണ്ണം ആയ കണ്ണുകൾ….മുഖം നീര് വേചട്ടുണ്ട് കരഞ്ഞ്…. കുളിച്ചിട്ട് തന്നെ കുറച്ച് ദിവസം ആയപോലെ അന്ന് രാത്രി എന്നെ തല്ലിയിട്ടു പോയപ്പോൾ ഇട്ടിരുന്ന അതെ വേഷം.
' മണി അണ്ണാ ഞങ്ങൾ
💬 Comments
View all comments