0%

Chapter Title : ?കസ്തൂരി എൻ്റെ ഏട്ടത്തി? [The Mech]

Author : Kambikathakal Read All Parts 6.7K

ഒന്ന് പുറത്ത് പോവുഅഃ '....ശെരി എന്ന രീതിയിൽ തലയും ആട്ടി അണ്ണൻ അകത്തോട്ടു പോയി.

ഞാൻ മോളെയും കൊണ്ട് കാറിൻ്റെ അടുത്തും.ഒന്നും മിണ്ടാതെ അവളും എൻ്റെ പുറകെ വന്നു.

കാർ യാത്ര ഉടനീളം ഞങ്ങൾ രണ്ടു പേരും നിശബ്ദരായിരുന്നു. കുറെ നേരം കഴിഞ്ഞ് കാർ നിന്നത് കൊട്ടയത്തുള്ള ശിവ പാർവതി ക്ഷേത്രത്തിൽ ആണ്. പെണ്ണ് ആശ്ചര്യത്തോടെ എന്നെ നോക്കിനിക്കുവാ.

ഞാൻ എൻ്റെ പെണ്ണിൻ്റെ കയ്യും പിടിച്ച് നേരെ നടയിൽ കേറി തൊഴുത്. തൊഴുതെല്ലാം കഴിഞ്ഞിട്ട് ഞാൻ അവളോട് പറഞ്ഞു.

' കസ്തൂരി കുറച്ച് നേരം വെളിയിൽ നിൽക്ക്...ഞാൻ പോറ്റിയോട് സംസാരിച്ചിട്ടു വെരാം '..... അവൽ സംശയ ഭാവത്തിൽ എന്നെ നോക്കിക്കൊണ്ട് പുറത്തോട്ട് ഇറങ്ങി.

10 മിനിറ്റ് കഴിഞ്ഞു ഞാനും ശ്രീകോവിൽ നിന്ന് പുറത്ത് ഇറങ്ങി നടയുടെ മുമ്പിൽ നിന്നു. അവിടെ എന്നെയും കാത്ത് നിൽപ്പുണ്ടായിരുന്നു എൻ്റെ പെണ്ണ്.

ഞാൻ അവളുടെ മുമ്പിൽ നിന്നു. എന്നെ തന്നെ നോക്കി നിന്ന പെണ്ണിൻ്റെ കഴുത്തിൽ എൻ്റെ കയ്യിൽ ഉണ്ടായിരുന്ന താലി ചാർത്തി. ശിവപർവതികളെ സാക്ഷിയാക്കി എൻ്റെ പെണ്ണിനെ ഞാൻ സ്വന്തം ആക്കീ.എന്താ നടക്കുന്നത് എന്ന് പെണ്ണിന് പെട്ടന്ന് മനസിലായില്ല.മനസ്സിലായപ്പോൾ നിറ കണ്ണുകളോടെ കൈ കൂപ്പി നിന്നു. താലി ചാർത്തി കഴിഞ്ഞ് എൻ്റെ കയ്യിൽ ഉണ്ടായിരുന്ന കുങ്കുമം പെണ്ണിൻ്റെ സീമന്ദ്ധരേഖയിൽ ചാർത്തി.

ഇതെല്ലാം കണ്ട് ചിരിച്ചോണ്ട് എൻ്റെ അല്ല ഞങ്ങുടെ മുത്തുമണി കസ്തൂരിയുടെ കയിൽ ഉണ്ട്.

കുങ്കുമം ചാർത്തി കഴിഞ്ഞ് ഞങ്ങൾ മൂന്നുപേരും നടയിലോട്ട് നോക്കി തൊഴുതട്ട് അവിടന്ന് ഇറങ്ങി.

തിരിച്ചുള്ള വഴിയിൽ വിശപ്പ് കാരണം ഞങ്ങൾ ഹോട്ടലിൽ കഴിക്കാൻ കേറി.

💬 Comments

View all comments