Chapter Title : ?കസ്തൂരി എൻ്റെ ഏട്ടത്തി? [The Mech]
ചൊതിക്ക് '.....
' അത് മാറി ഇടാൻ ഒന്നുമില്ല... ആ ഇട്ടിരിക്കുന്ന ഉടുപ്പെ ഉള്ളൂ….സർ വെരുമ്പോൾ വാങ്ങിട്ട് വെരാം എന്ന് പറഞ്ഞന്ന് '....
ഞങ്ങളുടെ സംസാരം ശ്രദ്ധിച്ചു അവൾ എന്നെ തന്നെ നോക്കി നിന്നു….
രാവിലത്തെ കാപ്പിയും കുടിച്ചിട്ട് ഞാൻ തിരിച്ച് റൂമിലോട്ട് പോയി... ഇന്ന് കോളേജ് ലീവ് ആകി…
റൂമിൽ കിടന്ന് Netflix ഉം യൂട്യൂബും ആയിട്ട് സമയം കളഞ്ഞു...ഒരു 3 മണി ആയപ്പോൾ ലഞ്ച് കഴിക്കാൻ താഴോട്ട് പോയി…
' മണി അണ്ണാ ഫുഡ് താ '...ഞാൻ അടുക്കള നോക്കി വിളിച്ച് പറഞ്ഞു.
മണി അണ്ണൻ ഭക്ഷണം വിളമ്പി തന്നു.പതിവിലും നല്ല രുചി…
' അണ്ണാ... ഞിങ്ങള് പാചകം പഠിച്ചാ….നല്ല രുചി '....
' ഓ...ഇത്രയും നാള് ഞാൻ വെച്ചൊണ്ടാക്കി തന്നതിന് ഒരു രുചിയും ഇല്ലലോ….ഇതേ കുഞ്ഞിൻ്റെ ഏട്ടത്തി ഉണ്ടാക്കിയതാ '....
ഞാൻ എന്നരം അവരെ അവിടെ ഒക്കെ നോക്കി കണ്ടില്ലാ...ഞാൻ നോക്കുന്ന കണ്ട അണ്ണൻ എന്നോട് പറഞ്ഞു…
' തല വേദന എടുക്കുന്നു എന്ന് പറഞ്ഞ് പോയി….അത് ഒരു പാവം കുട്ടിയാ...ആരും ഇല്ല അതിന്...ഇനിയെങ്കിലും നല്ലൊരു ജീവിതം കിട്ടിയ മതിയായിരുന്നു '....അണ്ണൻ അല്പം സങ്കടത്തോടെ പറഞ്ഞു.
' ഉം...ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു.
ഭക്ഷണം കഴിഞ്ഞ് മുകളിലോട്ട് പോയ ഞാൻ ഏട്ടൻ്റെ മുറിയലോട്ട് ഒന്ന് എത്തി നോക്കി. കതക് അടച്ച് ഇട്ടെക്കുവാ. ഞാൻ എൻ്റെ റൂമിൽ കേറി എൻ്റെ ലോകത്തിലോട്ട് പ്രവേശിച്ചു.
രാത്രി ഒരു 9 മണി കഴിഞ്ഞ് അണ്ണൻ വിളിച്ചപ്പോൾ ആണ് ഞാൻ താഴോട്ട് പോയത്.
ഏട്ടൻ ബാർ റൂമിൽ ഉണ്ട്... ഏട്ടത്തിയെ എങ്ങും കണ്ടില്ല….അത്താഴവും കഴിഞ്ഞ് അൽപ്പ നേരം അച്ഛൻ്റെ കൂടെ ഇരുന്നിട്ട് ഞാൻ തിരിച്ച് റൂമിലോട്ട് പോയി.
രാവിലെ കോളെജിൽ പോവാൻ മണി അണ്ണൻ വിളിച്ചപ്പോൾ ആണ് എഴുന്നേറ്റത്...കുളിച്ച് കോളെജിൽ പോകാൻ താഴോട്ട് ഇറങ്ങി…
മണി അണ്ണൻ കാപ്പി വിളമ്പി തെരുമ്പോൾ ആണ് പറഞ്ഞത്.
' ഇന്നലെ സാറ് അ കുട്ടിക്ക് ഡ്രസ്സ് ഒന്നും വെടിച്ചോണ്ട് വന്നില്ലാ.. ആ ഉടുപ്പ് ഇന്നലെ അലക്കി ഇട്ടിട്ട് അത് തന്നെ ഇട്ട്...എന്ത്
💬 Comments
View all comments