0%

Chapter Title : കടലിന്റെ മർമ്മരം [വേടൻ]

Author : Kambikathakal Read All Parts 234

"" ആണെങ്കിൽ സഹിച്ചോ നിയ്യ്.. ഞാൻ പറഞ്ഞയല്ലേ വെട്ടി നിർത്താമെന്ന് ന്നിട്ടിപ്പോ നിക്കയോ കുറ്റം.. ഹും.. ""

പാറി പറക്കുന്ന മുടികളെ വാശിയോടെ കെട്ടിയൊതുക്കി അവന് മുഖം കൊടുക്കുമ്പോൾ, കോർപ്പിച്ചുള്ള നോട്ടമാണ് മറുപടി.,

"" ങാഹ്.. ഞാൻ അങ്ങനെയോക്കെ പറഞ്ഞെന്നിരിക്കും അതും കേട്ട് മുടിമ്മേലങ്ങാനും തൊട്ടാ...! ""

പറയുന്നതിനോടൊപ്പം അവനെന്നെ വശം ചേർന്ന് പുണർന്നുനിന്നു.., കവിളിൽ ചെറു തണുപ്പ് തന്നവൻ ചിരിയോടെതന്നെ ന്റെ കവിളിൽ കവിൾ ചേർത്തു കടലിന്റെ ആഴങ്ങളുടെ അടിത്തട്ടു തൊട്ടറിയാൻ കൂടെകൂടി..

"" ഞനൊന്ന് ചോദിച്ചാ സത്യം പറയോ നിയ്യ്....? ""

"" കൊല്ലം രണ്ടായിട്ടും ന്നോട് ചോദിക്കാൻ നിനക്കിപ്പോളും മുഖവരയോ...? നി ചോദിക്കേടി പെണ്ണെ ""

കേൾക്കാൻ കാത്തിരുന്നപോലെ ആ കൂവള മിഴികൾ വിടർന്നു, അവന്റെ ചെമ്പൻ കണ്ണുകളിൽ സ്വന്തം മുഖം തെളിഞ്ഞു വന്നതും അവളിൽ എന്തൊക്കെയോ ഒഴുകി ഇറങ്ങുന്ന പോലെയൊരു തോന്നൽ..

"" നിനക്കെന്നിൽ ഏറ്റവും പ്രിയപ്പെട്ടതെന്താണ്...?? ""

ആ ചെമ്പൻ കണ്ണുകൾ ചുളുങ്ങി, അവയെന്റെ മിഴിയിലെ രഹസ്യങ്ങൾ കവർന്നേടുക്കാൻ നെന്നപോലെ മുഖമാകെ അലഞ്ഞു..പിന്നെയതോരു ചെറുപുഞ്ചിരിയായി,

"" ഹും.. ന്തേയ്‌ പെട്ടന്നങ്ങനെ തോന്നിക്കാൻ..??""

"" അതൊക്കെയുണ്ടെന്ന് കുട്ടിക്കോ, ആദ്യം മറുപടി പറ നിയ്യ്...! ""

അവനൊന്ന് കണ്ണുകളടച്ചു നിശ്വസിച്ചു, പിന്നെ മിഴികൾ തുറന്നെന്നെ നോക്കി നിറപുഞ്ചിരി ന്നിലേക്കും തൂകി, മറുപടി പറയാൻ തുടക്കമിടുമ്പോലെ അവൻ ന്റെ മുന്നിൽ പ്രണയാദ്രമായി മുട്ടിലിരുന്നു, അവന്റെ കണ്ണുകളെ നേരിടാനാവാതെ കുനിഞ്ഞ മുഖമവൻ തന്റെ കൈകളാൽ താങ്ങി നേരെ നിർത്തി.

"" നിന്നിലെനിക് പ്രിയപ്പെട്ടതായി പലതാണ് പെണ്ണെ.. നിന്റെ ഈ കറുപ്പുതോൽക്കും കൂവളമിഴികൾ നിക്ക് പ്രിയപ്പെട്ടതാണ്.., വിയർത്തോട്ടി

💬 Comments

View all comments