Chapter Title : കടലിന്റെ മർമ്മരം [വേടൻ]
നനവിന്റെ ആവരണം തീർത്തു നീ ന്റെ നെഞ്ചിൽ സ്ഥാനം പിടിക്കുമ്പോൾ ന്നെ പുണരുന്നനിന്റെയി കാർക്കുന്തലിന്റെ മണമെനിക്ക് പ്രിയപ്പെട്ടതാണ്..,
ചെറുപ്പിണക്കത്തിൽ നിന്നോട് മിണ്ടാതെ നില്കുംനേരം ന്റെ കള്ളപ്പിണക്കം മാറ്റാൻ നീ ന്റെ ചുണ്ടിൽ തരുന്ന ചുടുചുംബനം നിക്ക് പ്രിയപ്പെട്ടതാണ്., അവയുടെ അവസാനം ശ്വാസം ഷെയിച്ചു ന്റെ കഴുത്തിൽ നീ തരുന്ന ചെറുവേദനയെനിക് പ്രിയപ്പെട്ടതാണ്.., പിന്നെ...! ""
"" പിന്നെ....? ""
"" പിന്നെ നിന്റെ ശ്വാസം പോലും നിക്കായി മാത്രമാണെന്ന് അറിയുന്ന, നിന്റെ ഹൃയത്തിന്റെ താളം നിന്റെത് മാത്രമാണെന്ന് അറിയുന്ന നിമിഷമാണ് നീ നിക്ക് ഏറ്റവും പ്രിയപ്പെട്ടതാകുന്നത്..!""
അവന്റെ കണ്ണിലെ വശ്യത ന്നെ പുൽകിതുടങ്ങിയെന്ന് തോന്നിയതും, ഞാൻ മുഖം വെട്ടിച്ചു.
"" കാര്യം ചോദിക്കുമ്പോൾ പൈങ്കിളി ഡയലോഗടിക്കുന്നോ ജന്തു.. ""
മുഖത്തുള്ള ചെറുനാണം മറച്ചുകൊണ്ടുഞാൻ അവനെ കളിയാക്കുമ്പോൾ, മറുപടി പറയാതെ ന്റെ മുഖത്തേക്കവന്റെ മുഖമടുപ്പിച്ചു, ഒന്ന് ഞെട്ടിനിന്ന ഞാൻ ചുറ്റുംകണ്ണോടിച്ചു..
"" ന്താ ചെക്കാ നിയ് കട്ടണേ.. ദേ ആള്ക്കാര് നോക്കണെന്ന്..! "" അവന്റ കൈകളിൽ ഞാൻ ന്റെ പിടിമുറുക്കി, ബലമില്ലാത്ത ഒരു പ്രതീക്ഷേതം.
മറുപടി പറയാതെ ന്റെ സീമന്ത രേഖയിൽ അവന്റെ ജീവന്റെ ചുവപ്പ് ചലിച്ചിടത്ത് അവനവന്റെ ചുണ്ടുകൾ ചേർത്തു.. ഞാൻ പോലുമറിയാതെ ന്റെ മിഴികൾ കൂമ്പിയടഞ്ഞു, കൈകൾ കഴുത്തിലെ അലിലയിൽ കോർത്ത താലിയിൽ പിടിമുറുക്കി,..
*********************************************
പഠിക്കുന്ന സമയത്ത് ആ ചെമ്പൻ കണ്ണുകളോട് തോന്നിയ പ്രണയം,. ആരാരും അറിയാതെ അവനെ ഞാൻ ന്റെ സ്വന്തമാക്കിയ നിമിഷങ്ങൾ, അവന്റ സങ്കടത്തിലും, സന്തോഷത്തിലും, ദെഷ്യത്തിലും, വിജയത്തിലും ഞാനവമ്പോലുമറിയാതെ കൂട്ടായുണ്ടായിരുന്നു..
പറയാൻ പേടിയായിരുന്നു.... എന്നോ ചലനമറ്റ കാലുകൾക്ക് അവകാശിയായ ഈ
💬 Comments
View all comments