0%

Chapter Title : കടലിന്റെ മർമ്മരം [വേടൻ]

Author : Kambikathakal Read All Parts 240

അവന്റെ മുഖം ന്നിൽ പിന്നെയും സന്തോഷത്തിന്റെ മറ്റൊരു ലോകം സൃഷ്ടിച്ചു.

"" അതെ..പിന്നൊരു കാര്യം അമ്മ ചോദിച്ചു..? ""

"" ഉം... ന്നതാ അമ്മ ചോദിച്ചേ...? ""

"" രണ്ടു കൊല്ലമായില്ലേ.. നിങ്ങൾക്ക് പ്രണയിച്ചു കൊതി തീർന്നില്ലെങ്കിലും, അവർക്ക് അവരുടെ പേരക്കുട്ടിടെ അപ്പൂപ്പനും അമ്മുമ്മേം ആകാൻ കൊതിയുണ്ടെന്ന്.. ""

"" ഹോ...ന്നിട്ട് നീയെന്തു പറഞ്ഞു..?? ""

"" ഞാൻ പറഞ്ഞു ന്റെ കെട്ടിയോന്റെ കുട്ടിക്കളിയൊക്കെ മാറീട്ടെ ഞങ്ങളു അതിനെ കുറിച്ച് ആലോചിക്കുന്നുള്ളു ന്ന്..! '"

പറഞ്ഞതും അവൻ വീലചെയർ നിർത്തി പെടുന്നനെ ന്റെ ഇടുപ്പിൽ പിച്ചീ..

"" ഹാ.. ഡ്രാ വിട്രാ... വേദനിക്കണ്...

ന്റെ പൊന്നല്ലേ.. യ്യോ.. വിട്.. ""

പിടിയായാഞ്ഞതും, അവൻ പുറകിൽ നിന്നു

"" മോൾടെ കെട്ടിയോന്റെ കുട്ടിക്കളി ല്ലാം മോള് ഇന്ന് കാണും..,, അവരോട് വിളിച്ചു പറഞ്ഞോ... ഉടനെ അപ്പൂപ്പനും അമ്മുമ്മയും ആകാൻ റെഡിയായിക്കോളാൻ.. ഹാ ഹാ അത്രക്ക് ആയോ നീ.. ഡോണ്ട് അണ്ടറസ്റിമേറ്റ് ദ പവർ ഓഫ് അ കോമൺ മാൻ.... യു ഗെറ്റ് ഇറ്റ് ലേഡി..""

"" അയ്യേ... ആളൊള് നോക്കണ് ജന്തു.. ച്ചീ.. ഇതൊലൊരു കോന്തൻ വായിനോക്കിയേയാണല്ലോ ഈശ്വര നീ നിക്ക് തന്നത്.. ""

അവനവന്റെ പെണ്ണിനെക്കൊണ്ട് ആ മണൽത്തരിയിലൂടെ കടൽകാറ്റിന്റെ കൂട്ടുപിടിച്ചു പതിയെ നീങ്ങി..

"" പ്രാന്തൻ വായിനോക്കി നിന്റെ അച്ഛൻ..!! ""

ഒന്നിളിച്ചവളെ കളിയാക്കി പറഞ്ഞവൻ അവളുടെ തലക്കിട്ടൊരു കോട്ടും കൂടെ കൊടുത്തതും മുല്ലപ്പൂ പോലുള്ള കുഞ്ഞി പല്ലുകൾ തെളിഞ്ഞു, മുത്തുപോഴിക്കുന്ന ചിരിയവളിൽ നിന്നും പുറത്തേക്കൊഴുകി..

ഇനിയുമൊരു ആയിരം യുഗം അവന്റെ പാതിയെ സന്തോഷിപ്പിക്കാനും, സംരഷിക്കാനും,

💬 Comments

View all comments