Chapter Title : കഥകൾക്ക് അപ്പുറം 3 [ഞാൻ അതിഥി]
അവൻ അലറി വിളിച്ചു എഴുനേറ്റു..... നീ എന്റെ തപസ്സ് ഇല്ലയിമ ചെയ്തു. വർഷങ്ങളായി ഞാൻ കാത്തു വെച്ചിരുന്ന എന്റെ സ്വപ്നം നീ ഇല്ലാതാക്കി.... വിടില്ല ....... ഞാൻ.... നിന്നെ...... വിടില്ല........ അവൻ രണ്ടു കൈകളും ഉയർത്തി മുകളിലോട്ട് നോക്കി അലറി..... അവിടെ മുഴുവനും പ്രകമ്പനം കൊണ്ടു.....
അവൻ കാറ്റിന്റെ വേഗതെയേകാളു എന്റെ മുന്നിൽ വന്നു നിന്നു, ഞാൻ കണ്ണ് അടച്ചു തുറക്കുന്ന നിമിഷം പോലും അവന് അത് വേണ്ടി വന്നില്ല.....
അവൻ വലത്തേ കാലു എന്റെ നെഞ്ച് ലക്ഷ്യമാക്കി ആഞ്ഞു ചവിട്ടി..... ഞാൻ വായൂവിൽ കൂടി പറന്നു എന്തിലോ വന്നു ഇടിച്ചു........ പക്ഷേ വന്ന വേഗത്തെക്കാളും ഞാൻ തിരിച്ചു അവന്റെ മുന്നിൽ തന്നെ വന്നു നിന്നും.....
ഇതു എങ്ങനെ സാധിച്ചു എന്ന് എനിക്ക് അത്ഭുതം ആയി. പക്ഷേ അവന്റെ മുഖത്താണ് അതു പ്രകടം ആയത്.
""ഒഹ്ഹ്ഹ് കൊച്ചു കൊച്ചു വിദ്യകളും ആയി എന്നോട് മത്സരിക്കാൻ വന്നതാണ് അല്ലേ..... """
അത് അവൻ പറഞ്ഞു തീർന്നതും എങ്ങനെയോ എന്റെ വലത്തേ കൈ അവന്റെ നെഞ്ചിന്റെ കുഴിയിൽ പതിച്ചു.....
വലിയ ഒരു അലർച്ചയോടെ അവൻ കുറച്ചു ദൂരം പോയി കിടന്നു.
എന്റെ മനസും ശരീരവും കീഴ്പ്പെട്ടു പോകുന്ന പോലെ ആരക്കയോ എന്നെ നിയത്രിക്കുന്ന പോലെ....
അവൻ അതിലും വേഗത്തിൽ ചാടി എഴുനേറ്റ് വലത്തേ കൈ എന്തിനോ പിടിക്കാൻ വേണ്ടി വായൂവിൽ ഉയർത്തി.
പക്ഷേ ഒന്നും അവന്റെ കൈയിൽ വന്നില്ല... അവന്റെ മുഖത്തു ഭീതി നിറഞ്ഞു. വീണ്ടും അവൻ അതു പോലെ ശ്രമിച്ചു. പക്ഷേ ഒന്നും ഭലം കണ്ടില്ല.....
എന്തു പറ്റി
💬 Comments
View all comments