0%

Chapter Title : കഥയ്ക്ക് പിന്നിൽ 2 [ഉർവശി മനോജ്]

കഥയ്ക്കു പിന്നിൽ 2

Kadhakku Pinnil Part 2 Author : ഉർവശി മനോജ്

Click here to read other stories by Urvashi Manoj

" ചെമ്പക വള്ളികളിൽ തുളുമ്പിയ ചന്ദന മാമഴയിൽ .. "

എം ജി ശ്രീകുമാറിന്റെ ശബ്ദം വീട്ടിലെ സ്വീകരണ മുറിയിൽ അലയടിച്ചു ഉയരുന്നത് കേട്ടാണ് ഞാൻ ഉണർന്നത്. കണ്ണ് തുറന്ന് അടുത്ത് കിടന്ന മൊബൈൽ ഫോൺ തപ്പി എടുത്തു. സമയം സന്ധ്യ ആയിരിക്കുന്നു .. തൃ സന്ധ്യാ സമയത്ത് മുടിയും അഴിച്ച് കിടന്നു ഉറങ്ങുന്നത് അവലക്ഷണം ആണ് കുട്ട്യേ... , അച്ഛമ്മ ഉണ്ടായിരുന്നപ്പോൾ പറയാറുള്ള വാക്ക് ഞാൻ ഓർത്തു.

പ്രശാന്ത് ഏട്ടന്റെ കോൾ ഒന്നും ഇത് വരെ വന്നിട്ടില്ല , എയർ പോർട്ടിൽ നിന്നും രണ്ടു മണിക്കൂർ നീണ്ട യാത്ര ഉണ്ട് റൂമിലേക്ക് , എന്താ വിളിക്കാത്തത് .. മനസ്സിൽ ആകെ ഒരു പേടി , വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്ത് ഏട്ടന് ഒരു മെസ്സേജ് അയച്ചു.

കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ തുടങ്ങുന്നതിനു മുന്നേ ,

"അമ്മാ .. " എന്നു വിളിച്ചു കൊണ്ട് ആദി റൂമിലേക്ക് ഓടിയെത്തി . സന്ധ്യാ നേരത്തെ ഇരുട്ട്‌ പടർന്ന മുറിയിലേക്ക് സ്വീകരണ മുറിയുടെ വെളിച്ചവും കടത്തി വിട്ട് കൊണ്ടാണ് അവൻ

കടന്നു വന്നത്.

അവന്റെ വരവ് എനിക്ക് തെല്ലു ആലോരസമാണ് ഉണ്ടാക്കിയത്.

"ആദി .. അമ്മ യ്ക്ക്‌ തലവേദന ആണ് ട്ടോ .. നീ അപ്പുറത്തേക്ക് പോയേ .. "

ഞാൻ അവനോട് പറഞ്ഞു.

"അമ്മാ .. ചെമ്പക വള്ളി പാട്ട് കേട്ടോ

💬 Comments

View all comments