Chapter Title : കഥയ്ക്ക് പിന്നിൽ 3 [ഉർവശി മനോജ്]
ലോകത്തെ ഏറ്റവും വലിയ സുഖങ്ങളിൽ ഒന്ന് അനുഭവിച്ചു കൊണ്ടിരിക്കുമ്പോൾ ഇതാരാണ് മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ ആയിട്ട് വിളിക്കുന്നത്. ഒരു മഗ് വെള്ളത്തിൽ അവിടെ ഒന്ന് കഴുകി വൃത്തിയാക്കി ക്ലോസറ്റിലെ ഫ്ലഷ് ഇട്ട് വേഗം ബാത്റൂമിനു പുറത്തേക്ക് വന്നു.
അപ്പോഴേക്കും റിങ് അവസാനിച്ചു കഴിഞ്ഞിരുന്നു. മൊബൈൽ കൈയ്യിൽ എടുത്തു നോക്കിയപ്പോൾ,
' വൺ മിസ് കോൾ ഫ്രം നമ്പൂതിരി സാർ ' എന്ന് കണ്ടു.
ഇന്നലെ വിളിച്ച അതേ സമയത്ത് തന്നെയാണല്ലോ ഇന്നും സാറിൻറെ വിളി , വീട്ടിലെത്തി കഴിഞ്ഞിട്ട് സാറിനെ വിളിക്കണം എന്ന് കരുതിയതാണ് പക്ഷേ കുട്ടികളുടെ പുറകെയുള്ള ഓട്ടമായിരുന്നത് കൊണ്ട് വിളിക്കുവാൻ സാധിച്ചില്ല. നേരിട്ട് കണ്ട് ഒരു യാത്ര പറയാതെ അവിടെ നിന്നും തിരികെ വന്നത് തെറ്റായിപ്പോയി എന്ന് മനസ്സ് പറയുന്നു , പക്ഷേ ആ സാഹചര്യത്തിൽ മകൻറെ കാര്യത്തിൽ സാർ എന്തൊക്കെയോ ഒളിക്കുന്നത് പോലെ തോന്നി. പിന്നീട് അവിടെ നിൽക്കാൻ മനസ്സനുവദിച്ചില്ല അതു കൊണ്ട് തിരികെ പോന്നു. കാര്യമെന്തായാലും ചെയ്തത് തെറ്റായിപ്പോയി എന്ന് എനിക്ക് തോന്നുന്നു . ഒരുപാട് കടപ്പാട് ഉള്ള ഒരു വ്യക്തിയോട് നേരിട്ട് യാത്ര പറയാതെ തിരികെ പോരുക , ഒന്ന് തിരികെ വിളിച്ചാലോ .. പ്രശാന്ത് ഏട്ടൻ സംസാരിച് ഫോൺ വെച്ചല്ലോ, ഇനി നാളയെ വിളിക്കൂ ..ആരും അറിയാൻ പോകുന്നില്ല .. തിരികെ വിളിക്കാൻ വേണ്ടി ഫോണിൻറെ ടച്ച് സ്ക്രീനിൽ വിരലുകൾ അമർന്നപ്പോഴേക്കും മാഷിൻറെ രണ്ടാമത്തെ വിളി ഫോണിലേക്ക് വന്നു. ആദ്യം റിങ്ങ് മുഴുമിപ്പിക്കുന്നതിനു മുൻപു തന്നെ ഞാൻ കോൾ അറ്റൻഡ് ചെയ്തു.
"വീണ .. ഉറങ്ങിയിരുന്നോ .. ആദ്യം വിളിച്ചപ്പോൾ
💬 Comments
View all comments