Chapter Title : കഥയ്ക്ക് പിന്നിൽ 3 [ഉർവശി മനോജ്]
എടുത്തില്ല എങ്കിൽ ഒന്നുകൂടി വിളിച്ചു നോക്കാം എന്ന് കരുതി "
"ഇല്ല സർ ഞാൻ വാഷ് റൂമിൽ ആയിരുന്നു .. "
"അസമയത്ത് വിളിച്ചതിൽ ക്ഷമ ചോദിക്കുകയാണ് കുറച്ചു കാര്യങ്ങൾ പറയണമെന്നുണ്ട് വീണ യോട് .. ഇന്ന് എന്നോട് എന്തോ നീരസം തോന്നിയിട്ടാണ് വീണ അവിടെ നിന്നും പെട്ടെന്ന് തിരിച്ചു പോന്നത് എന്ന് എനിക്ക് മനസ്സിലായി " "അയ്യോ .. അങ്ങനെയൊന്നുമില്ല സർ വീട്ടിൽ തിരികെ വന്നിട്ട് കുറച്ചു ആവശ്യം ..." എന്നെ പറഞ്ഞു മുഴുമിപ്പിക്കാൻ വിടാതെ മാഷ് ഇടയ്ക്കു കയറി പറഞ്ഞു , "വീണ .. വെറുതെ കള്ളം പറയേണ്ട തൻറെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലും ഒരു പക്ഷേ അങ്ങനെയൊക്കെ ചെയ്യുകയുള്ളൂ "
"സത്യമാണ് സർ എനിക്ക് എന്തോ വിഷമം തോന്നി എന്നുള്ളത് "
"ഇതുവരെ മറ്റാരോടും പറയാത്ത കാര്യങ്ങൾ , അത് എല്ലാം ഒരു പക്ഷേ ഞാൻ വീണയോട് ഷെയർ ചെയ്യുവാൻ ആഗ്രഹിക്കുന്നു .. അത് എന്തു കൊണ്ട് എന്ന് ചോദിച്ചാൽ ഒരു പക്ഷെ ഞാൻ വീണ യെ എനിക്ക് ജനിക്കാതെ പോയ മകളുടെ സ്ഥാനത്ത് കാണുന്നത് കൊണ്ടായിരിക്കാം.. എന്തായാലും ഇപ്പോൾ ഞാൻ വിളിച്ചത് വീണ യേ നാളെ ഒന്ന് നേരിട്ട് കാണുവാൻ സാധിക്കുമോ എന്നറിയുവാൻ ആണ് " "അതിനെന്താ സാർ കാണാമല്ലോ " പെട്ടന്ന് എനിക്ക് അങ്ങനെ പറയുവാൻ ആണ് തോന്നിയത്. "എങ്കിൽ നാളെ രാവിലെ 10 മണിക്ക് ടൗൺ ലൈബ്രറി വരെ ഒന്നു വരാമോ അവിടെ വെച്ച് നമുക്ക് മീറ്റ് ചെയ്യാം ?"
പെട്ടെന്നുള്ള ആവേശത്തിൽ ഒന്നും ആലോചിക്കാതെ തന്നെ രാവിലെ കൃത്യം
💬 Comments
View all comments