0%

Chapter Title : കഥയ്ക്ക് പിന്നിൽ 3 [ഉർവശി മനോജ്]

പത്തു മണിക്ക് സാറ് പറഞ്ഞ സ്ഥലത്ത് തന്നെ ഞാൻ എത്തിച്ചേരും എന്ന് വാക്ക് കൊടുത്തു. സംഭാഷണം അവസാനിപ്പിക്കുന്നതിന് മുൻപായി ഞാൻ ഞാൻ സാറിനോട് പറഞ്ഞു , "നന്ദി സർ .. ഒരു പക്ഷേ സാറിൻറെ മകൻറെ ജീവിതത്തിൽ സംഭവിച്ചത് എന്താണെന്ന് അറിയുവാൻ എനിക്ക് നല്ല ആകാംഷ ഉണ്ട് " ... !!

അടുത്ത പ്രഭാതത്തിൽ വീട്ടിൽ തലേ ദിവസം ഞാൻ പറഞ്ഞ കള്ളം ഒന്നുകൂടി ആവർത്തിച്ചു , ബാംഗ്ലൂരിൽ നിന്നും വന്നിരിക്കുന്ന കൂട്ടുകാരി ലക്ഷ്മി യോടൊപ്പം ഒരു ചെറിയ ഷോപ്പിങ്ങിന് പോവുകയാണ്.

" ഇൗ ലക്ഷ്മി എന്ന് പറയുന്നത് പഴയ പോസ്റ്റ് മാസ്റ്റർ ദിവാകരന്റെ മകൾ അല്ലേ .. ?"

ചോദ്യം വന്നത് അച്ഛൻറെ ഭാഗത്തു നിന്നുമാണ്.

"അതേ .. അച്ഛാ .. അവൾ ബാംഗ്ലൂരിൽ നിന്നും ഒരാഴ്ചത്തേക്ക് വന്നതാണ് അതു കൊണ്ടാണ് ഞാൻ .. "

എന്നെ പറഞ്ഞു മുഴുമിപ്പിക്കും മുൻപേ അച്ഛൻ പറഞ്ഞു ,

"അത് നീ ഇന്നലെ പറഞ്ഞതാണല്ലോ സമയം കളയണ്ട പോയി വരൂ .. കുട്ടികൾ സ്കൂളിൽ നിന്നും വരുന്നതിന് മുൻപ് ഇങ്‌ എത്തണം "

കളവു പറഞ്ഞു കൊണ്ട് ഒരു ബസ്സ് യാത്ര , നമ്പൂതിരി മാഷിൻറെ അടുത്തേക്ക്. ബസ്സിന്റെ ജാലകത്തിൽ കൂടി തണുത്ത കാറ്റ് അകത്തേക്ക് അലയടിച്ചു വരുന്നു , കാറ്റിൽ എന്റെ മുടിയിയകൾ പാറി പറന്നിരുന്നു. എനിക്ക് എന്താണ് സംഭവിച്ചത് , ഏതാനും ദിവസങ്ങൾക്ക് മുൻപ് വരെ തീർത്തും അപരിചതരായ ഒരു അച്ഛനും മകനും .. അവരെ പറ്റി കൂടുതൽ അറിയണം എന്ന ആഗ്രഹം എനിക്ക് എങ്ങനെ

💬 Comments

View all comments