0%

Chapter Title : കഥയ്ക്ക് പിന്നിൽ 3 [ഉർവശി മനോജ്]

മറ്റൊരു അച്ഛന്റെയും മകന്റെയും ജീവിത രഹസ്യങ്ങൾ മനസ്സിൽ പേറി യാണ് ഇപ്പൊൾ നടക്കുന്നത്. വീട്ടിലേക്കുള്ള ദൂരം കുറഞ്ഞു വരുന്നത് ഞാനറിഞ്ഞില്ല. ജംഗ്ഷനിൽ ബസ്സ് ഇറങ്ങി വീട്ടിലേക്ക് ഉള്ള വഴിയിലൂടെ നടന്ന് ഗേറ്റ് തുറന്നു വീട്ടിലേക്ക് കേറിയപ്പൊഴും മനസ്സിൽ ആ അച്ഛന്റെയും മകന്റെയും മുഖം മാത്രമായിരുന്നു.

സിറ്റൗട്ടിന് പുറത്തു കിടക്കുന്ന ഒരു ഹൈ ഹീൽഡ് ചെരുപ്പിൽ എൻറെ കണ്ണുടക്കി , എൻറെ സമപ്രായക്കാർ ആരോ ആണെന്ന് തോന്നുന്നു , അല്ലാതെ ആരാണ് ആണ് ഈ ഹൈ ഹീൽ ഒക്കെ ഇട്ട് നടക്കുന്നത്.

മെയിൻ ഡോർ തുറന്ന് അകത്തേക്ക് കയറിയപ്പോൾ ലിവിങ് റൂമിൽ എന്റെ അച്ഛനും അമ്മയ്ക്കും ഒപ്പം ഇരിക്കുന്ന ആളെ കണ്ടു ഞാൻ ഒന്ന് ഞെട്ടി , ലക്ഷ്മി. അതേ .. എന്റെ കൂടെ ഡിഗ്രിക്ക് പഠിച്ച അതെ ലക്ഷ്മി തന്നെ.

പോസ്റ്റ് മാസ്റ്റർ ദിവാകരന്റെ മകൾ ലക്ഷ്മി തന്നെ. അവളോടൊപ്പം ഷോപ്പിങ്ങിനു പോകുന്നു എന്ന് കളവു പറഞ്ഞിട്ടാണ് കഴിഞ്ഞ രണ്ടു ദിവസമായി ഞാൻ വീട്ടിൽ നിന്നും നമ്പൂതിരി മാഷിനെ കാണുന്നതിനുവേണ്ടി ഇറങ്ങിയിരുന്നത്. വിരോധാഭാസവും കഷ്ടകാലവും ഒരുമിച്ചു വന്നിരിക്കുന്നു ഇതാ വർഷങ്ങൾക്കു ശേഷം ഇന്നേ ദിവസം തന്നെ ആ ലക്ഷ്മി ഇതാ കണ്മുന്നിൽ ഒപ്പം എന്റെ അച്ഛനമ്മമാരും. എന്തു പറയണം എന്നറിയാതെ ഞാൻ കുഴങ്ങി . വിളറിയ ഒരു ചിരി പോലും അവൾക്ക് സമ്മാനിക്കുവാൻ എനിക്ക് സാധിക്കുന്നില്ല.

"ഷോപ്പിംഗ് കഴിഞ്ഞ് ഞാൻ ചുരിദാർ ആൾട്ടർ ചെയ്യാൻ സ്റ്റിച്ചിങ് സെൻററിൽ കയറിയപ്പോൾ നീ ഇത് എങ്ങോട്ടാണ് പോയത് .. നിന്റെ മൊബൈലിൽ വിളിച്ചിട്ട് കിട്ടുന്നുമില്ല അതാണ് ഞാൻ വീട്ടിലേക്ക് വന്നത്

💬 Comments

View all comments