0%

Chapter Title : കഥയ്ക്ക് പിന്നിൽ 3 [ഉർവശി മനോജ്]

വിഭ്രാന്തിയോടെ കഴിയുകയായിരുന്നു എൻറെ മകൻ .. ഒരു മാസത്തോളം അവിടെ നിന്ന് കുറെ ട്രീറ്റ്മെൻറ്സ്‌ നടത്തി , ഇന്നലെ വീണ കണ്ട അവസ്ഥയിലേക്ക് അവനെ കൊണ്ടു വന്നു. ഇവിടെ ഡീ അഡിക്ഷൻ സെൻററിൽ ഡോക്ടർ സത്യ മൂർത്തിയുടെ ഒരു ഫ്രണ്ട് ഡോക്ടർ ജോസഫിൻറെ ട്രീറ്റ്മെൻറ് ആണ് അവന്‌ ഇപ്പോൾ.. "

നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ നമ്പൂതിരി സാർ പറഞ്ഞു നിർത്തി.

"സാർ എന്നോട് ക്ഷമിക്കണം ഇത്ര മാത്രം പ്രശ്നങ്ങളും മറ്റും ഉള്ള ഒരു കാര്യമാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല " ഞാൻ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു.

"ഇത് മറ്റാരോടും പറയാതെ എല്ലാം വീണ യോടു ഇപ്പോൾ തുറന്നു പറയുന്നതിന് രണ്ടു കാരണങ്ങൾ ഉണ്ട്, ഒന്ന് വീണ എനിക്ക് ഒരു മകളെ പോലെയാണ് , ഇനിയുള്ള എൻറെയും മകന്റെയും ജീവിതം വീണ മാസാമാസം എനിക്ക് തരാമെന്ന് പറഞ്ഞിരിക്കുന്ന ശമ്പളത്തിൽ മേലാണ് .. അതു കൊണ്ട് ഇത്രയെങ്കിലും വീണയോട് പറഞ്ഞില്ലെങ്കിൽ അത് ... അത് ഒരിക്കലും ഒരു ദൈവ നീതി ആകില്ല .. ഞാൻ ഈ പറഞ്ഞ കാര്യങ്ങൾ എന്നും വീണ യുടെ മനസ്സിൽ സുരക്ഷിതമായിരിക്കണം "

തൊഴു കൈകളോടെ നമ്പൂതിരി സാർ എല്ലാം പറഞ്ഞവസാനിപ്പിച്ചു , എനിക്ക് ഒന്നും പറയുവാൻ ഉണ്ടായിരുന്നില്ല. ഞങ്ങൾ രണ്ടാളും അൽപ നേരം നിശബ്ദതയോടെ പരസ്പരം നോക്കുവാൻ സാധിക്കാതെ മുഖം കുമ്പിട്ടിരുന്നു.

തിരികെ വീട്ടിലേക്കുള്ള യാത്രയിൽ മനസ്സ് കൂടുതൽ കലുഷിതമായിരുന്നു. ഏതാനും നാൾ മുമ്പ് വരെ ഭർത്താവും മക്കളും അച്ഛനും അമ്മയും മാത്രമായി ജീവിച്ചിരുന്ന ഞാൻ , ജന്മം കൊണ്ടോ കർമ്മം കൊണ്ടോ എന്റെ ആരും അല്ലാത്ത

💬 Comments

View all comments